അഭിമന്യു വധം: ഒന്നാം വാർഷികത്തിൽ കേസ്​ വിചാരണക്ക്​

കൊച്ചി: മഹാരാജാസ് കോളജിലെ ബിരുദവിദ്യാർഥി അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസ് വിചാരണ നടപടികൾക്കായി െചാവ്വാഴ്ച പരിഗണിക്കും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി കേസ് പരിഗണിക്കുമെങ്കിലും വിചാരണ ചൊവ്വാഴ്ച തുടങ്ങാൻ സാധ്യതയില്ല. അഭിമന്യു കൊല്ലപ്പെട്ടിട്ട് ജൂലൈ രണ്ടിന് ഒരു വർഷം പൂർത്തിയാവുകയാണ്. ആദ്യ കുറ്റപത്രത്തിലുൾപ്പെട്ട പ്രതികൾക്കെതിരെയാണ് വിചാരണനടപടി തുടങ്ങുന്നത്. കൊല നടത്തിയശേഷം ഒളിവിൽ പോയ നെട്ടൂർ മേക്കാട്ട് സഹൽ ഹംസ (22), പള്ളുരുത്തി സ്വദേശിയും പാണാവള്ളിയിൽ താമസക്കാരനുമായ തൃച്ചാറ്റുകുളം കാരിപ്പൊഴി നമ്പിപുത്തലത്ത് മുഹമ്മദ് ഷഹീം (32) എന്നിവരടക്കം 16 പ്രതികൾക്കെതിരെയാണ് കുറ്റപത്രം സമർപ്പിച്ചിരുന്നത്. അരൂക്കുറ്റി വടുതല നദ്വത്ത് നഗർ ജവാദ് മൻസിലിൽ ജെ.െഎ. മുഹമ്മദ് (20), എരുമത്തല ചാമക്കാലായിൽ വീട്ടിൽ ആരിഫ് ബിൻ സലീം (25), പള്ളുരുത്തി പുതിയാണ്ടിൽ റിയാസ് ഹുസൈൻ (37), കോട്ടയം കങ്ങഴ ചിറക്കൽ ബിലാൽ സജി (18), പത്തനംതിട്ട കോട്ടാങ്ങൽ ഫാറൂഖ് അമാനി (19), മരട് പെരിങ്ങാട്ടുപറമ്പ് പി.എം. റജീബ് (25), നെട്ടൂർ പെരിങ്ങോട്ട് പറമ്പ് അബ്ദുൽ നാസർ (നാച്ചു-24), ആരിഫിൻെറ സഹോദരൻ എരുമത്തല ചാമക്കാലായിൽ വീട്ടിൽ ആദിൽ ബിൻ സലീം (23), പള്ളുരുത്തി പുളിക്കനാട്ട് വീട്ടിൽ പി.എച്ച്. സനീഷ് (32), ആലുവ ഉളിയന്നൂർ പാലിയത്ത് പി.എം. ഫായിസ് (20), പള്ളുരുത്തി കച്ചേരിപ്പടി വെളിപ്പറമ്പ് വി.എൻ. ഷിഫാസ് (23), പള്ളുരുത്തി വെളി പൈപ്പ് ലൈൻ പുതുവീട്ടിൽ പറമ്പ് ജിസാൽ റസാഖ് (21), നെട്ടൂരിൽ വാടകക്ക് താമസിക്കുന്ന തൻസീൽ മുഹമ്മദ്കുട്ടി (25), നെട്ടൂർ മേക്കാട്ട് സനിദ് ഹംസ (26) എന്നിവരാണ് മറ്റ് പ്രതികൾ. ഒമ്പതാം പ്രതി വി.എൻ. ഷിഫാസാണ് അഭിമന്യുവിനെ പിടിച്ചുനിർത്തി കൊടുത്തതെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. ഒന്നാം പ്രതി മുഹമ്മദാണ് കൊലയാളിക്ക് അഭിമന്യുവിനെ കാട്ടിക്കൊടുത്തതെന്നും പറയുന്നു. അഭിമന്യുവിനൊപ്പമുണ്ടായിരുന്ന അർജുൻ കൃഷ്ണയെ മാരകമായി കുത്തി മുറിവേൽപിച്ചത് 12ാം പ്രതി മുഹമ്മദ് ഷഹീമാണെന്ന് സാക്ഷിമൊഴിയുണ്ട്. 11ാം പ്രതി ജിസാൽ റസാഖാണ് അർജുനെ പിടിച്ചുനിർത്തി കൊടുത്തതെന്നും കുറ്റപത്രം പറയുന്നു. കൊലപാതകം നടന്ന് 85ാം ദിവസം അസി. കമീഷണർ എസ്.ടി. സുരേഷ്കുമാറിൻെറ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് കുറ്റപത്രം സമർപ്പിച്ചത്. കേസിൽ 125 സാക്ഷികളുണ്ട്. പ്രതികളെ ഒളിവിൽ പോകാനും തെളിവുകൾ നശിപ്പിക്കാനും സഹായിച്ച 10 പേർകൂടി പ്രതിപ്പട്ടികയിലുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.