ക്വട്ടേഷൻ സംഘം വീടുകയറി നടത്തിയ ആക്രമണത്തിൽ അമ്മക്കും മകൾക്കും പരിക്ക്

പന്തളം: ക്വട്ടേഷൻ സംഘം വീടുകയറി നടത്തിയ ആക്രമണത്തിൽ അമ്മക്കും മകൾക്കും പരിക്ക്. രണ്ടുപേർ അറസ്റ്റിൽ. ഞായറാഴ്ച രാത്രി 10.30നാണ് കുരമ്പാല കുഴിത്തുണ്ടിൽ രമേശ് ഭവനത്തിൽ രമേശിൻെറ വീട്ടിൽ ക്വട്ടേഷൻ സംഘത്തിൻെറ ആക്രമണം ഉണ്ടായത്. രമേശിൻെറ ഭാര്യ ആരണ്യ (31), മകൾ അതുല്യ (മൂന്ന്) എന്നിവർക്ക് ഗുരുതര പരിക്കേറ്റു. ഇവരെ പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമികൾ ജനൽചില്ലുകൾ തകർക്കുകയും വീട്ടുസാധനങ്ങൾ നശിപ്പിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു. അഞ്ചു പേരടങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയതെന്ന് നാട്ടുകാർ പറയുന്നു. ബഹളം കേട്ട് നാട്ടുകാർ എത്തിയപ്പോൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ച അക്രമികളിൽ ഒരാളെ പിടികൂടുകയും പിന്നീട് പൊലീസ് എത്തിയപ്പോൾ ഏൽപിക്കുകയും ചെയ്തു. സമീപവാസി തന്നെയാണ് ക്വട്ടേഷൻ നൽകിയതെന്ന് നാട്ടുകാർ പറയുന്നു. പന്തളം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആക്രമണം നടത്തിയ സംഘത്തിലെ രണ്ടുപേർ അറസ്റ്റിലായെന്ന് പൊലീസ് പറഞ്ഞു. മാന്തുക പാണൻ പറമ്പിൽ അഗസ്റ്റിൻ ജോൺ (23), പറന്തൽ രണ്ടാലുംമൂട്ടിൽ സുമേഷ് പി. വിജയൻ (24) എന്നിവരാണ് അറസ്റ്റിലായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.