ഓട നിർമാണത്തിനെതിരെ പ്രതിഷേധമുയരുന്നു

തിരുവല്ല: രാജ്യാന്തര നിലവാരത്തിൽ നിർമിക്കുന്ന തോട്ടഭാഗം-ചങ്ങനാശ്ശേരി റോഡിൻെറ ഭാഗമായ ഓടയുടെ നിർമാണത്തിനെതിരെ കർഷകരുടെയും നാട്ടുകാരുടെയും പ്രതിഷേധമുയരുന്നു. ആഞ്ഞിലിത്താനം ജങ്ഷൻ ഭാഗത്തെ ഓടയുടെ ചാൽ ആഞ്ഞിത്താനം പാടശേഖരത്തിലേക്ക് ഒഴുക്കാനുള്ള അധികൃതരുടെ നീക്കമാണ് പ്രതിഷേധത്തിന് വഴിയൊരുക്കിയിരിക്കുന്നത്. മാലിന്യവും മറ്റും നെൽകൃഷി ചെയ്യുന്ന പാടത്തേക്ക് ഒഴുക്കുന്നത് ഒട്ടേറെ ഗുരുതരപ്രശ്‌നങ്ങൾക്ക് കാരണമാകുമെന്ന് കർഷകർ പറയുന്നു. റോഡിൻെറ മറ്റു ഭാഗങ്ങളിലേക്ക് മലിനജലം ഒഴുക്കാനുള്ള സൗകര്യം ഉണ്ടെന്നിരിക്കെ ചില വ്യക്തികളുടെ സ്ഥലങ്ങൾ സംരക്ഷിക്കാനും മറ്റുമായി അധികൃതർ ഒത്താശ നൽകുന്നതായാണ് കർഷകരുടെ പരാതി. മാലിന്യം ഒഴുകിയെത്തുന്നത് ഭാവിയിൽ കൃഷി നടത്തിപ്പിനും ബുദ്ധിമുട്ടുണ്ടാകുമെന്ന് കർഷകർ ഭയപ്പെടുന്നു. അധികൃതരുടെ നീക്കത്തിനെതിരെ സമീപവാസികളും രംഗത്തെത്തിയതോടെ പാടത്തേക്കുള്ള ഓടയുടെ പണി നിർത്തിെവച്ചിരിക്കുകയാണ്. റോഡിൻെറ ചിലഭാഗങ്ങളിൽ സ്ഥലം ഏറ്റെടുക്കലിലും അധികൃതർ അലംഭാവം കാട്ടുകയാണ്. പൊതുമരാമത്ത് അധികൃതർ സ്ഥലത്തെത്തി പരിഹാരമുണ്ടാക്കി ജനങ്ങളുടെ ആശങ്ക അകറ്റണമെന്ന ആവശ്യം ശക്തമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.