നിപയില്ല: പനി ബാധിച്ച്​ മരിച്ച വിമുക്​തഭട​െൻറ മൃതദേഹം ഒടുവിൽ ബന്ധുക്കൾക്ക്​ വിട്ടുനൽകി

നിപയില്ല: പനി ബാധിച്ച് മരിച്ച വിമുക്തഭടൻെറ മൃതദേഹം ഒടുവിൽ ബന്ധുക്കൾക്ക് വിട്ടുനൽകി ഗാന്ധിനഗർ (കോട്ടയം): നിപയാണെന്ന സംശയത്തിൻെറ പേരിൽ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന പനി ബാധിച്ച് മരിച്ച വിമുക്തഭടൻെറ മൃതദേഹം ഒടുവിൽ ബന്ധുക്കൾക്ക് വിട്ടുനൽകി. പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് ലഭിച്ച പരിശോധന ഫലത്തിൽ നിപയില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് മൃതദേഹം വിട്ടുനൽകിയത്. ചേർത്തല കുത്തിയതോട് വേലപ്പറമ്പിൽ ജോബാണ് (56) മരിച്ചത്. ബുധനാഴ്ച രാത്രിയാണ് ജോബിനെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില മോശമായതിനാൽ ഉടൻ മെഡിസിൻ ക്രിട്ടിക്കൽ കെയർ യൂനിറ്റിലേക്ക് മാറ്റി. വ്യാഴാഴ്ച ഉച്ചക്ക് 12.30ഓടെയായിരുന്നു മരണം. മരണവിവരം പൊലീസാണ് ബന്ധുക്കളെ അറിയിച്ചത്. ഇതനുസരിച്ച് വ്യാഴാഴ്ച രാത്രിയോടെ ബന്ധുക്കൾ മെഡിക്കൽ കോളജിലെത്തി മൃതദേഹം ഏറ്റെടുക്കാൻ നടപടി ആരംഭിച്ചപ്പോഴാണ് വിട്ടുനൽകാനാകില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചത്. ചികിത്സ നടത്തിയ ഡോക്ടർമാർ പനി സംബന്ധിച്ച് സംശയം പ്രകടിപ്പിച്ചിട്ടുണ്ടെന്നും ജോബിൻെറ തൊണ്ടയിൽനിന്ന് എടുത്ത ഉമിനീരും രക്തവും ഉദരത്തിൽനിന്ന് എടുത്ത ചില സാമ്പിളുകളും പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശോധനക്ക് അയച്ചിരിക്കുകയാണെന്നും ഇവർ അറിയിച്ചു. പരിശോധന ഫലം വന്ന ശേഷം മൃതദേഹം കൊണ്ടുപോയാൽ മതിയെന്ന ഡോക്ടർമാരുടെ നിർദേശത്തെ തുടർന്ന് ബന്ധുക്കൾ നാട്ടിലേക്ക് മടങ്ങി. വെള്ളിയാഴ്ച ഉച്ചയോടെ പരിശോധന ഫലം നെഗറ്റീവ് (നിപ വൈറസ് അല്ലെന്ന്) ആണെന്ന് റിപ്പോർട്ട് ലഭിച്ച ഉടൻ ആശുപത്രി അധികൃതർ അറിയതിച്ചതനുസരിച്ച് ബന്ധുക്കൾ ആശുപത്രിയിലെത്തി മൃതദേഹം ഏറ്റുവാങ്ങി. സംസ്കാരം ശനിയാഴ്ച രാവിലെ 10.30ന് കുത്തിയതോട് സൻെറ് ഫാത്തിമ ലത്തീൻ കത്തോലിക്ക പള്ളി സെമിത്തേരിയിൽ. ഭാര്യ: ആൻസി (നഴ്സ്, രാജസ്ഥാൻ). മകൻ: ബെൽജോ (രാജസ്ഥാനിൽ വിദ്യാർഥി).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.