വിധവ സൗഹൃദമാകാനൊരുങ്ങി ജില്ല

തൊടുപുഴ: വണ്ണപ്പുറം പഞ്ചായത്തിനെ വ്യാഴാഴ്ച വിധവ സൗഹൃദ പഞ്ചായത്തായി പ്രഖ്യാപിക്കും. ലീഗൽ സർവിസസ് അതോറിറ്റിയും വിധവ സെല്ലും വിവിധ സർക്കാർ വകുപ്പുകളും ചേർന്ന് ജില്ലയെ വിധവ സൗഹൃദമാക്കാനൊരുങ്ങുന്നു. ഇതിൻെറ മുന്നോടിയായി സംസ്ഥാനത്ത് ആദ്യമായാണ് ഒരു പഞ്ചായത്ത് വിധവ സൗഹൃദമാകുന്നതെന്ന് ജില്ല ലീഗൽ സർവിസസ് അതോറിറ്റി സെക്രട്ടറി ദിനേശ് എം. പിള്ള വാർത്തസമ്മേളനത്തിൽ അറിയിച്ചു. വിധവകളുടെ ക്ഷേമത്തിനായി കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ആവിഷ്‌കരിച്ചിട്ടുള്ള വിവിധ ക്ഷേമപദ്ധതികളുടെ പ്രയോജനം ജില്ലയിലെ മുഴുവൻ വിധവകൾക്കും ഉറപ്പാക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. വണ്ണപ്പുറം പഞ്ചായത്തിലാണ് പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി തുടങ്ങിയത്. വ്യാഴാഴ്ച രാവിലെ പത്തിന് പദ്ധതിയുടെ ഉദ്ഘാടനം ഹൈകോടതി ജഡ്ജി സി.കെ. അബ്ദുൽ റഹിം നിർവഹിക്കും. ഉദ്ഘാടനത്തിന് ശേഷം തൊഴിൽ ബാങ്കിങ് രംഗത്ത് വിധവകളെ സഹായിക്കാനുള്ള ക്യാമ്പും സംഘടിപ്പിക്കും. റവന്യൂ, പഞ്ചായത്ത്, പൊതുവിതരണം, വ്യവസായം, കൃഷി, ക്ഷീരവികസനം, എംപ്ലോയ്‌മൻെറ്, തൊഴിൽ, കുടുംബശ്രീ, സാമൂഹികനീതി, ഐ.സി.ഡി.എസ്, തുടങ്ങി വിവിധ സർക്കാർ വകുപ്പുകളുടെ സ്റ്റാളുകൾ ഉണ്ടാകും. തർക്കമുള്ള പ്രശ്‌നങ്ങളിൽ അദാലത് നടത്തും. വാർത്തസമ്മളനത്തിൽ വണ്ണപ്പുറം പഞ്ചായത്ത് പ്രസിഡൻറ് ലൈല രമേശ്, വൈസ് പ്രസിഡൻറ് കെ.എച്ച്. അസീസ്, ജില്ല സ്ത്രീ സുരക്ഷ ഓഫിസിറും വിധവ സെൽ കൺവീനറുമായ ലിസി തോമസ്, പ്രോഗ്രാം കോഓഡിനേറ്റർ ആൽബർട്ട് ജോസ് എന്നിവരും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.