ചെറുനാരങ്ങ​ വില കുതിക്കുന്നു

പൊന്‍കുന്നം: ചെറുനാരങ്ങക്ക് പൊള്ളുംവില. മുന്തിയ ഇനത്തിന് കിലോ 160 രൂപവരെയാണ് വില. വലുപ്പമനുസരിച്ച് ഒന്നിന് അഞ് ച് മുതല്‍ 10 രൂപവരെയാണ് വില ഈടാക്കുന്നത്. കട്ടപ്പനയില്‍ വാണിജ്യാടിസ്ഥാനത്തില്‍ നാരങ്ങ കൃഷിയുണ്ടെങ്കിലും സംസ്ഥാനത്തിന് ആവശ്യമായതിൻെറ ഒരു ശതമാനം ഉൽപാദനം മാത്രമാണ് ഇവിടെ നടക്കുന്നത്. തമിഴ്‌നാട്, ആന്ധ്ര എന്നിവിടങ്ങളില്‍നിന്ന് ദിനംപ്രതി ടണ്‍ കണക്കിനു ചെറുനാരങ്ങയാണ് കേരളത്തിൽ എത്തുന്നത്. മധുര, രാജമുടി എന്നിവിടങ്ങളില്‍നിന്നും നാരങ്ങയെത്തുന്നുണ്ട്. അവിടങ്ങളിൽ ചൂട് കൂടിയതോടെ ഉൽപാദനം കുറഞ്ഞതാണ് വിലയുയരാൻ കാരണമെന്ന് വ്യാപാരികൾ പറയുന്നു. തമിഴ്നാട്ടിലെ പുളിയംകുടിയില്‍നിന്നാണ് തെക്കന്‍, മധ്യകേരളത്തിലേക്ക് നാരങ്ങയില്‍ അധികവും എത്തുന്നത്. വടക്കന്‍ കേരളത്തില്‍ കൂടുതലായി ആന്ധ്രയില്‍നിന്നാണ് എത്തുന്നത്. ആന്ധ്ര നാരങ്ങക്ക് തോടിന് കട്ടികുറവായതിനാലും നീര് അധികമുള്ളതിനാലും ആവശ്യക്കാര്‍ ഏറെയാണ്. എന്നാല്‍, ആവശ്യപ്പെടുന്നതിൻെറ 10 ശതമാനംപോലും എത്തിക്കാന്‍ ഇവര്‍ക്കാകുന്നില്ലെന്ന് മൊത്തക്കച്ചവടക്കാര്‍ പറയുന്നു. ചൂട് കൂടിയതോടെ നാരങ്ങയുടെ ആവശ്യവും കൂടി. ഇതും വിലക്കയറ്റത്തിനു കാരണമായി. കിലോ 30-50 രൂപയായിരുന്നു നേരേത്ത വില. ചങ്ങനാശ്ശേരി-ഏറ്റുമാനൂര്‍ ചെയിന്‍ സർവിസിന് അഞ്ച് ബസുകൾ ചങ്ങനാശ്ശേരി: കെ.എസ്.ആർ.ടി.സി ഡിപ്പോയില്‍നിന്ന് കുരിശുംമൂട്, തെങ്ങണ, ഞാലിയാകുഴി, പുതുപ്പള്ളി, മണര്‍കാട്, തിരുവഞ്ചൂര്‍വഴി ഏറ്റുമാനൂരിലേക്ക് ചെയിന്‍ സർവിസ് ആരംഭിക്കും. അഞ്ച് ബസുകള്‍ ഇതിനായി ഡിപ്പോക്ക് അനുവദിച്ചിട്ടുണ്ട്. ദിവസേന ഈ റൂട്ടിലൂടെ 25 ട്രിപ് നടത്താനാണ് തീരുമാനം. അടുത്തദിവസം തന്നെ സർവിസ് ആരംഭിക്കും. തെങ്ങണ-പുതുപ്പള്ളി-മണര്‍കാട്-തിരുവഞ്ചൂര്‍ ബൈപാസിലൂടെ പുതിയ ചെയിന്‍ സർവിസുകള്‍ ആരംഭിക്കാനുള്ള തീരുമാനത്തെ കെ.എസ്.ആർ.ടി.സി ബസ് പാസഞ്ചേഴ്‌സ് ഫോറം സ്വാഗതം ചെയ്തു. കണ്‍വീനര്‍ പ്രഫ. വി. രാജ്‌മോഹന്‍ നായര്‍ അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.