കെവിൻ കൊലക്കേസി​െല പ്രാഥമികവാദം 13ലേക്ക്​ മാറ്റി

കോട്ടയം: കെവിൻ കൊലക്കേസിെല പ്രാഥമികവാദം ഇൗമാസം 13ലേക്ക് മാറ്റി. വ്യാഴാഴ്ച അഡീഷനൽ സെഷൻസ് കോടതിയിൽ സിറ്റിങ് നടന ്നില്ല. ഇതോടെയാണ് കേസ് മാറ്റിയത്. കേസ് പരിഗണിക്കുന്ന കോട്ടയം അഡീഷനൽ സെഷൻസ് കോടതി ജഡ്ജിക്ക് മോേട്ടാർ വാഹന ട്രൈബ്യൂണലി​െൻറ അധികചുമതലയുമുണ്ട്. ചൊവ്വ, വ്യാഴം ദിവസങ്ങളിലാണ് വാഹന ട്രൈബ്യൂണൽ കോടതി പ്രവർത്തിക്കുക. ഇതിനാലാണ് വ്യാഴാഴ്ച സെഷൻസ് കോടതിയിൽ സിറ്റിങ് നടക്കാതിരുന്നത്. പ്രതികൾക്ക് കുറ്റപത്രം നൽകുന്നതുമായി ബന്ധപ്പെട്ട വാദമാണ് ആദ്യം നടക്കുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.