ബ്രഷ് ആമാശയത്തിലെത്തി; വീട്ടമ്മക്ക്​ വീണ്ടും വിദഗ്​ധ പരിശോധന

ഗാന്ധിനഗർ: ടൂത്ത് ബ്രഷ് ആമാശയത്തിലെത്തി ചികിത്സക്ക് വിധേയമായ വീട്ടമ്മയെ വീണ്ടും വിദഗ്ധ പരിശോധനക്ക് വിധേയമാക ്കി. തൊണ്ടയിൽ പഴുപ്പും അന്നനാളത്തിനും ആമാശയത്തിനും അണുബാധയുമുണ്ട്. കാഞ്ഞിരപ്പള്ളി സ്വദേശി പൊന്നമ്മയാണ് (56) മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്നത്. ആമാശയത്തിൽനിന്ന് 15 സ​െൻറീമീറ്റർ നീളമുള്ള ടൂത്ത് ബ്രഷ് ഗ്യാസ്ട്രോ എൻറേറാളജി വിഭാഗം മേധാവി ഡോ. പ്രേമലത എൻഡോസ്കോപ്പി പരിശോധനയിലൂടെ പുറത്തെടുത്തിരുന്നു. തുടർന്ന് ഇ.എൻ.ടി വിഭാഗത്തിൽ പ്രവേശിപ്പിച്ച വീട്ടമ്മയെ ശ്വാസകോശ വിഭാഗത്തിലേക്ക് മാറ്റി സ്കാനിങ്ങിന് വിധേയമാക്കി. തൊണ്ടയിൽ പഴുപ്പ് മാറാത്തതിനാൽ വ്യാഴാഴ്ച ട്യൂബ് വഴി ഭക്ഷണം നൽകാനുള്ള തീരുമാനത്തിലാണ് ഡോക്ടർമാർ. ജനുവരി 30നാണ് പൊന്നമ്മയുടെ തൊണ്ടയിൽ ബ്രഷ് കുടുങ്ങിയത്. തൊണ്ടയിൽ കുടുങ്ങിയ ഭക്ഷണം എടുക്കാൻ ടൂത്ത് ബ്രഷ് ഉപയോഗിക്കുകയായിരുന്നു. ഇതിനിടെ ബ്രഷ് തൊണ്ടയിൽ കുടുങ്ങി. പിന്നീട് ആമാശയത്തിൽ എത്തുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.