ഏറ്റുമാനൂര്‍: ശബരിമല തീര്‍ഥാടകരുടെ പ്രധാന ഇടത്താവളങ്ങളിലൊന്നായ ഏറ്റുമാനൂരില്‍ ഹോട്ടലുകള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും നഗരസഭ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നു. ശുചീകരണ പ്രവര്‍ത്തനങ്ങളോടൊപ്പം നഗരം പ്ലാസ്റ്റിക് മുക്തമാക്കാനുള്ള നടപടികളും ആരംഭിക്കും. ഹോട്ടലുകള്‍ ഉള്‍പ്പെടെ വ്യാപാരസ്ഥാപനങ്ങളില്‍നിന്ന് പൊതുനിരത്തിലേക്കും ഓടകളിലേക്കും മലിനജലം ഒഴുക്കുന്നത് തടയും. മത്സ്യമാര്‍ക്കറ്റില്‍നിന്നുള്‍പ്പെടെയുള്ള മലിനജലം നഗരത്തിലെ ഓടകളില്‍ കെട്ടിക്കിടക്കുകയാണ്. കടകളില്‍നിന്നുള്ള മാലിന്യവും പാഴ്വസ്തുക്കളും ഉറവിടത്തില്‍ സംസ്കരിക്കാനുള്ള സംവിധാനം നിര്‍ബന്ധമാക്കും. ദേവസ്വം ബോര്‍ഡ് ലേലം ചെയ്യുന്ന കടകളാണെങ്കില്‍കൂടി നഗരസഭയുടെ ഡി ആൻഡ് ഒ ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല. ഭക്ഷ്യസുരക്ഷ വകുപ്പിെൻറ ലൈസന്‍സും നിര്‍ബന്ധമാക്കും. ഹോട്ടലുകളിലും മറ്റും ഭക്ഷ്യസുരക്ഷ വകുപ്പും നഗരസഭ ആരോഗ്യവിഭാഗവും പരിശോധന കര്‍ശനമാക്കും. ഹോട്ടലുകളില്‍നിന്ന് വിതരണം ചെയ്യുന്ന ഭക്ഷണത്തിെൻറ അളവിലും തൂക്കത്തിലുമെന്ന പോലെ വിലനിയന്ത്രണവും ഏർപ്പെടുത്തും. പഴകിയ ഭക്ഷണസാധനങ്ങള്‍ പിടിക്കപ്പെട്ടാല്‍ ഹോട്ടലുകള്‍ പൂട്ടിക്കുന്നതുള്‍പ്പെടെ ശിക്ഷനടപടികള്‍ സ്വീകരിക്കും. അയ്യപ്പഭക്തര്‍ക്ക് ഒരുക്കേണ്ട സൗകര്യങ്ങള്‍ വിലയിരുത്താൻ ചെയര്‍മാന്‍ ജോയ് ഊന്നുകല്ലേലിെൻറ അധ്യക്ഷതയില്‍ നടന്ന യോഗത്തിലാണ് തീരുമാനങ്ങളുമുണ്ടായത്. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി.പി. മോഹന്‍ദാസ് പരിപാടി വിശദീകരിച്ചു. വിതരണം ചെയ്യുന്ന കുടിവെള്ളത്തിെൻറ കൃത്യതയും ഗുണനിലവാരവും വാട്ടര്‍ അതോറിറ്റി ഉറപ്പ് വരുത്തണമെന്ന നിര്‍ദേശവും ഉണ്ടായി. അയ്യപ്പഭക്തര്‍ക്ക് വിരിവെക്കാനും ഭക്ഷണം പാകംചെയ്ത് കഴിക്കാനും കൂടുതല്‍ സൗകര്യമാകുന്ന രീതിയില്‍ വിരിപ്പന്തല്‍ ക്ഷേത്ര മൈതാനത്തിെൻറ പടിഞ്ഞാറേ അറ്റത്ത് ഒരുക്കുന്ന കാര്യം പരിഗണിക്കണമെന്ന് ദേവസ്വം അധികൃതരോട് നഗരസഭ ആവശ്യപ്പെട്ടു. ശൗചാലയങ്ങളുടെ അപര്യാപ്തത കണക്കിലെടുത്ത് മൈതാനത്തിനടുത്ത് ബയോ ടോയ്ലറ്റുകള്‍ കൂടുതലായി സ്ഥാപിക്കണമെന്ന ആവശ്യം ഉണ്ടായി. നിലവിലുള്ള ശൗചാലയങ്ങളിലേക്ക് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നിടത്തുനിന്ന് എത്തിപ്പെടാനുള്ള അസൗകര്യവും ചൂണ്ടിക്കാണിക്കപ്പെട്ടു. ദേവസ്വം സ്ഥലം നല്‍കിയാല്‍ അഞ്ച് സ്ഥിരം ശൗചാലയം പണിത് നല്‍കും. ഗതാഗതനിയന്ത്രണം സുഗമമാക്കാൻ എം.എല്‍.എയുടെയും കലക്ടറുടെയും നേതൃത്വത്തില്‍ നേരേത്ത നടന്ന യോഗത്തിലെടുത്ത തീരുമാനങ്ങള്‍ നവംബര്‍ ഒന്നിന് പ്രാബല്യത്തില്‍ വരുമെന്ന് ചെയര്‍മാന്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.