മുണ്ടക്കയം ബൈപാസ്​ നിർമാണം നിലച്ചു; അവശേഷിക്കുന്നത്​ ടാറിങ്​

മുണ്ടക്കയം: ബൈപാസ് നിര്‍മാണം നിലച്ചു, ടാറിങ് മാത്രം ബാക്കിയാക്കി പദ്ധതി നിശ്ചലാവസ്ഥയില്‍. പൈങ്ങണയില്‍നിന്ന് ആരംഭിച്ച് കോസ്‌വേ പാലത്തില്‍ എത്തുന്ന ബൈപാസി​െൻറ ടാറിങ് മാത്രമാണ് ഇനി ശേഷിക്കുന്നത്. പൈങ്ങണ പാലം ജങ്ഷന്‍ മുതല്‍ ചാച്ചികവല കരോട്ട്പടി ജങ്ഷൻ വരെ ടാര്‍ ചെയ്തിരുന്നു. എന്നാല്‍, വെള്ളപ്പൊക്കവും മഴയും മൂലം നിര്‍മാണജോലി നിര്‍ത്തിവെക്കുകയായിരുന്നു. മഴ മാറിയാല്‍ നിര്‍മാണം ആരംഭിക്കുമെന്നാണ് അധികൃതര്‍ അറിയിച്ചിരുന്നത്. പൈങ്ങന പാലം കവലയില്‍നിന്ന് തുടങ്ങുന്ന സമാന്തരപാത വെള്ളനാടി റോഡിലൂടെ ഒരു കിലോമീറ്റര്‍ സഞ്ചരിച്ച് കരോട്ടുപറമ്പ് പടിയില്‍നിന്ന് തിരിഞ്ഞ് 900 മീറ്റര്‍ മണിമലയാറിന്‍ കരയിലൂടെയാണ് കോസ്‌വേ പാലത്തിന് സമീപം എത്തിച്ചേരുന്നത്. 14.75 കോടിയാണ് അനുവദിച്ചിരുന്നത്. ഇതില്‍ പമ്പ് ഹൗസ് മാറ്റിസ്ഥാപിക്കാത്തതിനാൽ ഈ തുക തിരികെ നല്‍കിയിരുന്നു. ഇപ്പോള്‍ ടൗണില്‍ ഗതാഗത തിരക്കേറുന്ന സമയങ്ങളില്‍ ടാര്‍ ചെയ്യാത്ത ബൈപാസ് റോഡ് വഴി നിരവധി വാഹനങ്ങള്‍ കടന്നുപോകുന്നുണ്ട്. നിര്‍മാണജോലി എത്രയും വേഗം പൂര്‍ത്തീകരിച്ച് തുറന്നാൽ മുണ്ടക്കയത്തി​െൻറ ഗതാഗത പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.