ചങ്ങനാശ്ശേരി അതിരൂപത കുട്ടനാട് കൃതജ്ഞതയും വികസന ശിൽപശാലയും നടത്തി

ചങ്ങനാശ്ശേരി: മഹാപ്രളയ ദുരന്തത്തില്‍നിന്ന് കരകയറുന്ന കുട്ടനാടന്‍ ജനതക്കൊപ്പം കൃതജ്ഞത സമര്‍പ്പിക്കാനും കുട്ടനാടി​െൻറ ഭാവി വികസന കാഴ്ചപ്പാടുകള്‍ രൂപവത്കരിക്കാനുമായി ചങ്ങനാശ്ശേരി അതിരൂപത മഹാസംഗമം നടത്തി. ചങ്ങനാശ്ശേരി മെത്രാപ്പോലീത്തന്‍ പള്ളിയില്‍ നടന്ന സംഗമത്തിൽ മാര്‍ ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്തയുടെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന കുര്‍ബാനയില്‍ പാലാ രൂപത വികാരി ജനറാള്‍ ഡോ. സെബാസ്റ്റ്യന്‍ വേതാനത്ത്, കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാൾ ഡോ. ജസ്റ്റിന്‍ പഴേപറമ്പിൽ, ഡോ. ജോസഫ് മുണ്ടകത്തിൽ, ഫാ. സെബാസ്റ്റ്യന്‍ അട്ടിച്ചിറ, ഫാ. മാത്യു ചൂരവടി, ഡോ. ഐസക് ആലഞ്ചേരി എന്നിവര്‍ സഹകാര്‍മികരായി. സമൂഹബലിയില്‍ പ്രകൃതിദുരന്തത്തില്‍ മരിച്ചവര്‍ക്കായി അനുസ്മരണ പ്രാർഥനയും നടത്തി. തുടര്‍ന്ന് കത്തീഡ്രല്‍ ഓഡിറ്റോറിയത്തില്‍ വികസന ശിൽപശാല മന്ത്രി മാത്യു ടി. തോമസ് ഉദ്ഘാടനം ചെയ്തു. മാര്‍ ജോസഫ് പെരുന്തോട്ടം അധ്യക്ഷത വഹിച്ചു. ജോസ് കെ. മാണി എം.പി, മുനിസിപ്പല്‍ ചെയര്‍മാന്‍ ലാലിച്ചന്‍ കുന്നിപ്പറമ്പില്‍ എന്നിവര്‍ സംസാരിച്ചു. ഫാ. കുര്യന്‍ പുത്തന്‍പുര സ്വാഗതവും ഡോ. മേഴ്‌സി നെടുമ്പുറം നന്ദിയും പറഞ്ഞു. പ്രളയാനന്തര കുട്ടനാട് വികസന കാഴ്ചപ്പാടുകള്‍ എന്ന വിഷയം ഡോ. കെ.ജി. പദ്മകുമാര്‍ അവതരിപ്പിച്ചു. ജിമ്മി ഫിലിപ്, ഫാ. സെബാസ്റ്റ്യന്‍ പുന്നശ്ശേരി എന്നിവര്‍ പ്രതികരണങ്ങള്‍ നടത്തി. ഡോ. എം.എസ്. സ്വാമിനാഥന്‍ ഓഡിയോ വിഷ്വലിലൂടെ കാഴ്ചപാടുകള്‍ അവതരിപ്പിച്ചു. ഉച്ചകഴിഞ്ഞ് പൊതുസമ്മേളനം മന്ത്രി ജി. സുധാകരന്‍ ഉദ്ഘാടനം ചെയ്തു. മാര്‍ ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. ഷര്‍മിള മേരി ജോസഫ് മുഖ്യപ്രഭാഷണം നടത്തി. ആലപ്പുഴ രൂപത അധ്യക്ഷന്‍ മാര്‍ സ്റ്റീഫന്‍ അത്തിപ്പൊഴിയിൽ, കൊടുക്കിന്നിൽ സുരേഷ് എം.പി, സി.എഫ്. തോമസ് എം.എൽ.എ, കെ. സുരേഷ് കുറുപ്പ് എം.എൽ.എ, ഫാ. ബോബി മണ്ണംപ്ലാക്കൽ, ഫാ. ഫിലിപ് തയ്യിൽ തുടങ്ങിയവർ സംസാരിച്ചു. ഫാ. ജോര്‍ജ് മാന്തുരുത്തിൽ സ്വാഗതവും ഫാ. ആൻറണി മാത്യൂസ് നന്ദിയും പറഞ്ഞു. കുട്ടനാടിന് വേണ്ടിയുള്ള അതിരൂപതയുടെ നൂറുകോടി പദ്ധതി വിശദാംശ പ്രഖ്യാപനം, വിദ്യാഭ്യാസ സഹായ നിധി സമര്‍പ്പണം, കുട്ടനാടി​െൻറ നവസൃഷ്ടിക്ക് അതിരൂപതയുടെ ശിപാര്‍ശകള്‍ കൈമാറൽ, സന്നദ്ധ പ്രവര്‍ത്തകരെ ആദരിക്കൽ തുടങ്ങിയ പരിപാടികളും നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.