കാഞ്ഞിരപ്പള്ളിയിൽ സഹകരണബാങ്ക്​ സേവനം ഞായറാഴ്​ചയും

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി സർവിസ് സഹകരണ ബാങ്കി​െൻറ സേവനങ്ങൾ ഇനി ഞായറാഴ്ചയും കാഞ്ഞിരപ്പള്ളി പ്രഭാത-സായാഹ്ന ബ്രാഞ്ചിൽനിന്ന് ലഭ്യമാണ്. ഞായറാഴ്ച ബാങ്കി​െൻറ പ്രവർത്തേനാദ്ഘാടനം ഡോ. എൻ. ജയരാജ് എം.എൽ.എ നിർവഹിച്ചു. ബാങ്ക് പ്രസിഡൻറ് കെ. ജോർജ് വർഗീസ് പൊട്ടംകുളം അധ്യക്ഷതവഹിച്ചു. ജില്ല പഞ്ചായത്ത് അംഗം സെബാസ്റ്റ്യൻ കുളത്തുങ്കൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ആശാ ജോയി, അംഗം റോസമ്മ അഗസ്തി, ഗ്രാമപഞ്ചായത്ത് അംഗം ജോഷി അഞ്ചനാട്ട്, വ്യാപാരി വ്യവസായി പ്രസിഡൻറ് മാത്യു ചാക്കോ വെട്ടിയാങ്കൽ, ബേബി വട്ടയ്ക്കാട്ട്, സാജൻ അഞ്ചനാട്ട് തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.