പ്രളയ ദുരിതാശ്വാസനിധി സഹായം വിതരണം ചെയ്​തു

േകാട്ടയം: മർച്ചൻറ്്സ് അസോ. പ്രളയബാധിതർക്കായി കോട്ടയത്തെ വ്യാപാരികളിൽനിന്ന് സമാഹരിച്ച ദുരിതാശ്വാസനിധി വിതരണം ചെയ്തു. മർച്ചൻറ് അസോ. ഒാഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ അസോ. പ്രസിഡൻറ് ടി.ഡി. ജോസഫ് 22 വ്യാപാരികൾക്കായി 1,55,000 രൂപയുടെ ചെക്കുകൾ കൈമാറി. പ്രളയക്കെടുതിയിൽ ബുദ്ധിമുട്ടനുഭവിക്കുന്ന വ്യാപാരികളെ സഹായിക്കുന്നതിനായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല കമ്മിറ്റിയുടെ വ്യാപാരി സഹായ ഫണ്ടിലേക്ക് 2,31,153 രൂപയും നൽകി. സമ്മേളനത്തിൽ എം.കെ. ഖാദർ, സിഎ. ജോൺ, ജോസഫ് തോമസ്, കുരുവിള തോമസ്, എ.കെ.എൻ. പണിക്കർ, കെ.പി. ഇബ്രാഹീം സുരേഷ് വൃന്ദാവൻ, പി.കെ. അബ്ദുസ്സലാം എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.