കളഞ്ഞുകിട്ടിയ അരലക്ഷം ബസുടമക്ക് മടക്കിനൽകി അധ്യാപിക മാതൃകയായി

പൊൻകുന്നം: കളഞ്ഞുകിട്ടിയ അരലക്ഷം രൂപ തിരികെ ഏൽപിച്ച് അധ്യാപിക മാതൃകയായി. മുണ്ടക്കയം സ​െൻറ് ജോസഫ് സ്‌കൂൾ അധ്യാപിക റോസമ്മ ഫിലിപ് പൊൻകുന്നത്ത് ബസിറങ്ങി സ്കൂളിലേക്ക് പോകുന്ന വഴിയാണ് റോഡരികിൽ രണ്ടായിരത്തി​െൻറ ഒരുകെട്ട് നോട്ട് കിടക്കുന്നത് കണ്ടത്. എടുത്ത് എണ്ണി നോക്കിയപ്പോൾ 25 നോട്ടുകൾ. പണവുമായി നേരെ അധ്യാപിക പോയത് പൊൻകുന്നം പൊലീസ് സ്റ്റേഷനിലേക്കാണ്. എസ്.െഎ എ.സി. മനോജ്‌കുമാറിനോട് കാര്യങ്ങൾ പറഞ്ഞു പണം ഏൽപിച്ചു. ബസുടമയായ എരുമേലി മണിപ്പുഴ സ്വദേശി ചാർളി ജോർജി​െൻറ പണമായിരുന്നു ഇത്. പൊൻകുന്നത്ത് വാഹനം പാർക്ക് ചെയ്തിട്ട് പുറത്തിറങ്ങിയപ്പോൾ ബാഗിൽനിന്ന് വീണ പണമായിരുന്നു. വീട്ടിൽ ചെന്നപ്പോഴാണ് പണം നഷ്ടമായ വിവരം അറിഞ്ഞത്. കാറിൽനിന്ന് ഇറങ്ങിയപ്പോൾ പോയതായിരിക്കുമെന്ന സംശയത്തിൽ പൊൻകുന്നത്ത് തിരികെയെത്തി അന്വേഷിച്ചപ്പോഴാണ് െപാലീസ് സ്റ്റേഷനിൽ പണം ഏൽപിച്ചെന്ന കാര്യം അറിഞ്ഞത്. അടയാളങ്ങൾ പറഞ്ഞ് പണം ത​െൻറ കൈയിൽനിന്ന് നഷ്ടമായതെന്ന് ഉറപ്പിച്ചതോടെ അധ്യാപിക റോസമ്മയെ വിളിച്ചുവരുത്തി ചാർളിക്ക് പണം കൈമാറി. പാരിതോഷികം നൽകാൻ കോട്ടയം-നെടുങ്കണ്ടം റൂട്ടിൽ സർവിസ് നടത്തുന്ന തേജസ്സ് ബസുടമയായ ചാർളി ശ്രമിെച്ചങ്കിലും ടീച്ചർ നിരസരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.