മുഖ്യമന്ത്രി മുതലെടുപ്പ്​ നടത്തുന്നു -തിരുവഞ്ചൂർ

വൈക്കം: കേരള ജനതയെ ബോധപൂർവം വർഗീയ സംഘർഷത്തിലേക്ക് തള്ളിവിടുന്ന മുഖ്യമന്ത്രിയുടെ കൊടും ക്രൂരതയാണ് അദ്ദേഹത്തി​െൻറ ഫേസ്ബുക്ക് പോസ്റ്റെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ പറഞ്ഞു. വിശ്വാസികളെ പല തട്ടുകളിലാക്കി മുതലെടുപ്പിനുള്ള ശ്രമങ്ങളാണ് മുഖ്യമന്ത്രി നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ജില്ല കോൺഗ്രസ് കമ്മിറ്റി വൈക്കത്ത് സംഘടിപ്പിച്ച രാജീവ് സത്ഭാവന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡി.സി.സി പ്രസിഡൻറ് ജോഷി ഫിലിപ് അധ്യക്ഷതവഹിച്ചു. കുര്യൻ ജോയി, ടോമി കല്ലാനി, ലതിക സുഭാഷ്, പി.എ. സലിം, ഫിലിപ് ജോസഫ്, നാട്ടകം സുരേഷ്, സണ്ണി പാമ്പാടി, അക്കരപ്പാടം ശശി, പി.പി. സിബിച്ചൻ, വി.വി. സത്യൻ, പി.കെ. ദിനേശൻ, മോഹൻ ഡി.ബാബു, പി.വി. പ്രസാദ്, അബ്ദുസ്സലാം റാവുത്തർ, എ. സനീഷ്കുമാർ, ജയ്ജോൺ പേരയിൽ, പ്രകാശ് പുളിക്കൻ, ജി. ഗോപകുമാർ, പി.എ. ഷമീർ, ബിജു പുന്നന്താനം, ബി. അനിൽകുമാർ, ടി.ടി. സുദർശനൻ, വി. സമ്പത്ത്കുമാർ, എൻ.സി. സുകുമാരൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.