വീട്​ കേന്ദ്രീകരിച്ച്​ മോഷണം: ഓട്ടോറിക്ഷ ഡ്രൈവര്‍ അറസ്​റ്റിൽ

ചങ്ങനാശ്ശേരി: ആളില്ലാത്ത വീടുകള്‍ കേന്ദ്രീകരിച്ച് നിരവധി മോഷണങ്ങള്‍ നടത്തിയ ഓട്ടോറിക്ഷ ഡ്രൈവര്‍ അറസ്റ്റില് ‍. കടമാഞ്ചിറ പുതുപ്പറമ്പില്‍ ഇസ്മയിലാണ് ‍(38) പൊലീസ് പിടിയിലായത്. വീടുകളില്‍നിന്ന് പാചകവാതക സിലിണ്ടര്‍, വിലപിടിപ്പുള്ള വീട്ടുപകരണങ്ങള്‍, ഇലക്‌ട്രോണിക്‌സ് സാധനങ്ങള്‍, സ്വര്‍ണാഭരണങ്ങള്‍, പണം, വിദേശ കറന്‍സികള്‍ മുതലായവയാണ് ഏറെയും അപഹരിക്കുന്നത്. ഐസ്‌ക്രീം വില്‍ക്കുന്ന എയ്‌സ് വണ്ടിയും ഓട്ടോറിക്ഷയും ഇയാള്‍ക്ക് സ്വന്തമായിട്ടുണ്ട്. ഇത് ഉപയോഗിച്ചാണ് മോഷണം. ഐസ്‌ക്രീം വില്‍ക്കാനെന്ന വ്യാജേന പകല്‍ കറങ്ങിനടന്ന് ആളില്ലാത്ത വീടുകള്‍ കണ്ടുവെച്ച ശേഷം രാത്രി മോഷണം നടത്തുന്നതാണ് പതിവ്. ഇയാളുടെ പേരില്‍ 17ഓളം കേസുണ്ട്. ഇതില്‍ ഏഴ് കേസുകളിലെ തൊണ്ടിമുതല്‍ പൊലീസ് കണ്ടെടുത്തു. ചൊവ്വാഴ്ച പുലര്‍ച്ച 3.45ന് ഓട്ടോറിക്ഷയില്‍ മോഷ്ടിച്ച എല്‍.ഇ.ഡി ടി.വിയുമായി പോകുമ്പോള്‍ തെങ്ങണ ഭാഗത്തുനിന്ന് തൃക്കൊടിത്താനം പൊലീസ് പട്രോളിങ്ങിനിെടയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. വിശദമായ ചോദ്യം ചെയ്യലിലാണ് മോഷണ പരമ്പരയുടെ ചുരുളഴിയുന്നത്. ആക്രിക്കടകളില്‍നിന്ന് മോഷണവസ്തുക്കളും ചങ്ങനാശ്ശേരിയിലെ രണ്ട് സ്വകാര്യ ധനമിടപാട് സ്ഥാപനത്തില്‍നിന്ന് മോഷ്ടിച്ച് പണയംെവച്ച സ്വര്‍ണാഭരണങ്ങളും പൊലീസ് കണ്ടെടുത്തു. ചരല്‍ വാരിയെറിഞ്ഞാണ് വീടുകളില്‍ ആളില്ലെന്ന് ഉറപ്പാക്കുന്നത്. മോഷണ സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കില്ല. ലഹരി ഉപയോഗിച്ചശേഷമാണ് മോഷണം നടത്തുന്നതെന്ന് പൊലീസ് പറഞ്ഞു. വീടുകളുടെ പ്രധാന വാതിലുകള്‍ തകര്‍ത്ത് അലമാര കുത്തിപ്പൊളിച്ചാണ് മോഷണങ്ങള്‍ ഏറെയും നടത്തിയിട്ടുള്ളത്. 2016ല്‍ നാല്‍ക്കവല ഇടമന വീട്ടില്‍ ശ്രീകുമാറി​െൻറ വീട്ടില്‍നിന്ന് മൂന്ന് ടി.വി, രണ്ട് എ.സി, ഹോം തിയറ്റര്‍, എല്‍.ഇ.ഡി പ്രോജക്ടര്‍ അടക്കം നാലുലക്ഷം അപഹരിച്ചു. പൊട്ടശ്ശേരി മുക്കാട്ടുപടി ഭാഗത്ത് മുളന്താനം വീട്ടില്‍നിന്ന് ഒന്നരപവന്‍ വരുന്ന രണ്ട് ജോടി കമ്മലും 10,000 രൂപയും പൊട്ടശ്ശേരി പുത്തന്‍പറമ്പില്‍ ജെസമ്മ തോമസി​െൻറ വീട്ടില്‍നിന്ന് 18,600 റിയാലും നാലര പവന്‍ വരുന്ന മൂന്ന് സ്വര്‍ണവളകളും അപഹരിച്ചിട്ടുണ്ട്. നിര്‍മാണത്തിലിരിക്കുന്ന കുരിശുംമൂട് തേവലക്കര ജോബി ജോസഫി​െൻറ വീട്ടില്‍നിന്ന് 18 ബണ്ടില്‍ ഇലക്ട്രിക്കല്‍ വയറും 25,000 രൂപ വിലവരുന്ന വിദേശ ഷവര്‍ സെറ്റുകളും മോഷ്ടിച്ചു. കൊടിനാട്ടുകുന്ന് മാലൂര്‍ക്കാവ് പുതുപറമ്പ് റഷീദ ബീവിയുടെ വീട്ടിലെ അലമാര കുത്തിപ്പൊളിച്ച് നാലു ജോടി കമ്മൽ അപഹരിച്ചു. തൃക്കൊടിത്താനം ചാപ്രത്തുപടി പുത്തല്‍ പീടികയില്‍ കുര്യാക്കോസി​െൻറ വീട്ടില്‍നിന്ന് എല്‍.ഇ.ഡി ടി.വി മോഷ്ടിച്ചു. ഫാത്തിമാപുരത്ത് വിദേശമലയാളിയുടെ വീട്ടില്‍നിന്ന് മൂന്നുപവ​െൻറ സ്വര്‍ണമാലയും ഡയമണ്ട് ലോക്കറ്റും അപഹരിച്ചതുള്‍പ്പെടെ കേസുകളിലെ തൊണ്ടിമുതലുകളാണ് പൊലീസ് വീണ്ടെടുത്തത്. ഡിവൈ.എസ്.പി എസ്. സുരേഷ് കുമാര്‍, തൃക്കൊടിത്താനം എസ്.ഐ റിച്ചാര്‍ഡ് വര്‍ഗീസ്, അഡീഷനല്‍ എസ്.ഐ കെ.കെ. രാജന്‍, ആൻറി ഗുണ്ട സ്‌ക്വാഡിലെ കെ.കെ. റെജി, രമേശ് ബാബു, രാജീവ് ദാസ്, ബെന്നി ചെറിയാന്‍, മണികണ്ഠന്‍ എന്നിവരാണ് അറസ്റ്റിന് നേതൃത്വം നല്‍കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.