പത്തനംതിട്ട: അച്ചന്‍കോവിലാറ്റില്‍ കുളിക്കാനിറങ്ങിയ വയോധികന്‍ മുങ്ങിമരിച്ചു. പത്തനംതിട്ട വലഞ്ചുഴി തൈക്കൂട്ടത്തുമണ്ണില്‍ മുസ്തഫയാണ് (78) മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് നാലരയോടെ വലഞ്ചുഴി പാറക്കടവിലാണ് ഒഴുക്കിൽപെട്ടത്. ഇദ്ദേഹത്തെ കാണാതായതോടെ നാട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ നദിക്കരയില്‍ ചെരിപ്പും തുണിയും കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് പത്തനംതിട്ട ഫയര്‍ഫോഴ്‌സില്‍ അറിയിച്ചതിനെത്തുടര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും വെളിച്ചക്കുറവുമൂലം ശ്രമം ഉപേക്ഷിച്ചു. നാട്ടുകാര്‍ തുടര്‍ന്നു നടത്തിയ തിരച്ചിലില്‍ തോണ്ടമണ്‍കടവില്‍നിന്നാണ് രാത്രി 9.30ഓടെ മൃതദേഹം കണ്ടെത്തിയത്. ഭാര്യ: ഉമ്മല്‍. മക്കള്‍: വഹാബ്, അബ്ദുല്‍ റസാഖ്. മരുമക്കള്‍: ഷീജ, ഷഫ്‌ന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.