വിളിക്കുന്ന മുദ്രാവാക്യത്തി​െൻറ അർഥം എസ്​.എഫ്​​.​െഎ പഠിക്കണം -എ.​െഎ.എസ്​.എഫ്​

കോട്ടയം: സി.എം.എസ് കോളജ് യൂനിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ല സെക്രട്ടറിയും വിദ്യാർഥിയുമായ നന്ദു ജോസഫിനെ തടഞ്ഞുവെച്ച് ഭീഷണിപ്പെടുത്തിയ എസ്.എഫ്.െഎ നടപടി പ്രാകൃതവും ജനാധിപത്യവിരുദ്ധവുമാണെന്ന് ഐ.െഎ.എസ്.എഫ് ജില്ല സെക്രേട്ടറിയറ്റ് അഭിപ്രായപ്പെട്ടു. ആദ്യം വളഞ്ഞിട്ട് ആക്രമിച്ചതിനുശേഷം കഴിഞ്ഞദിവസം വീണ്ടും കാമ്പസിൽ എ.െഎ.എസ്.എഫ് സംഘടനപ്രവർത്തനം അനുവദിക്കിെല്ലന്ന് പ്രഖ്യാപിച്ച എസ്.എഫ്.െഎ സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം എന്ന മുദ്രാവാക്യത്തി​െൻറ അർഥം പഠിക്കാൻ തയാറാക്കണം. ജെ.എൻ.യുവിൽ അടക്കം വർഗീയതക്കെതിരെ ഇടതുസഖ്യം അഭിമാനകരമായ വിജയം നേടിയ സാഹചര്യത്തിലാണ് ഇടതുപക്ഷ സംഘടനക്കുനേരെ ഇത്തരം ആക്രമണം. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ എ.ബി.വി.പിയുടെ ആക്രമണങ്ങൾക്കെതിരെ സംഘടന സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടുന്നവരാണ് എ.െഎ.എസ്.എഫും എസ്.എഫ്.െഎയും. വർഗീയതക്കെതിരെ ഇടതുപക്ഷ ഐക്യം കൂടുതൽ ശക്തിപ്പെടേണ്ട കാലത്ത് എസ്.എഫ്.െഎയുടെ ഇത്തരം നടപടി ഇടതുപക്ഷത്തെ ദുർബലപ്പെടുത്തും. ഏകാധിപതികളാവാതെ ജനാധിപത്യവാദികളായി പെരുമാറണമെന്നും പ്രവർത്തകരെ അത് പഠിപ്പിക്കാൻ എസ്.എഫ്.െഎ നേതൃത്വം തയാറാകണമെന്ന് എ.െഎ.എസ്.എഫ് ജില്ല കമ്മിറ്റി പറഞ്ഞു. സ്കൂൾ വിദ്യാർഥിനിയെ കടന്നുപിടിച്ച മധ്യവയസ്കൻ പിടിയിൽ കോട്ടയം: നഗരമധ്യത്തിൽ സ്കൂൾ വിദ്യാർഥിനിയെ കടന്നുപിടിച്ച മധ്യവയസ്കനെ നാട്ടുകാർ ഒാടിച്ച് പിടികൂടി. ഉപ്പൂട്ടി കവലയിൽ താമസക്കാരനായ ശശിയെയാണ് (50) നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറിയത്. ചൊവ്വാഴ്ച വൈകീട്ട് 4.30യോടെ തിരുനക്കര അനശ്വര തിയറ്ററിന് സമീപമായിരുന്നു സംഭവം. സ്‌കൂളിൽനിന്ന് വീട്ടിലേക്ക് പോയ വിദ്യാർഥിനിയെ ഇയാൾ കടന്നുപിടിച്ചു. ബഹളംവെച്ചതോടെ തിയറ്ററിന് സമീപത്തെ ഇടവഴിയിലൂടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. പിന്നാലെ ഓടിക്കൂടിയ ഓട്ടോഡ്രൈവർമാരും നാട്ടുകാരും ചേർന്ന് പ്രതിയെ പിടികൂടി. തുടർന്ന് നാട്ടുകാർ വിവരം കൺട്രോൾ റൂം പൊലീസ് സംഘത്തെ അറിയിച്ചു. എ.എസ്.ഐമാരായ നിതീഷ്, സുനിൽ, സിവിൽ പൊലീസ് ഓഫിസർ ഷൈൻ എന്നിവർ ചേർന്ന് പ്രതിയെ കസ്റ്റഡിയിെലടുത്തു. ഇയാൾക്കെതിരെ പൊലീസ് കേസെടുത്തു. മോഷണക്കേസിൽ വിമുക്തഭടൻ അറസ്റ്റിൽ കോട്ടയം: ബാറ്ററി മോഷണക്കേസിലെ വിമുക്തഭടൻ അറസ്റ്റിൽ. കൊല്ലം എഴുകോൺ ഇരുമ്പനങ്ങാട്ട് ജനിഭവനിൽ ഇട്ടിപണിക്കാരാണ് (53) ഇൗസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. സർവിസിൽനിന്ന് വിരമിച്ചശേഷം നിരവധി മൊബൈൽ കമ്പനിയിൽ ഡ്രൈവറായി ജോലി നോക്കിയിരുന്നു. ഇൗ പരിചയം മുതലാക്കി ടെക്നീഷ്യൻ ചമഞ്ഞ് മൊബൈൽ ടവർ ഇരിക്കുന്ന സ്ഥലം മനസ്സിലാക്കിയാണ് ബാറ്ററി മോഷ്ടിച്ചിരുന്നത്. കൊല്ലം ജില്ലയിൽ സമാനമായ നിരവധി മോഷേക്കസുണ്ട്. ജില്ല പൊലീസ് മേധാവി ഹരിശങ്കറിന് ലഭിച്ച സന്ദേശത്തി​െൻറ അടിസ്ഥാനത്തിൽ കോട്ടയം ഡിവൈ.എസ്.പി ശ്രീകുമാർ, ഇൗസ്റ്റ് എസ്.എച്ച്.ഒ സാജുവർഗീസ്, എസ്.െഎമാരായ തോമസ് ജോർജ്, കെ.പി. കബീർ, എ.എസ്.െഎ പ്രിൻസ് തോമസ്, സിവിൽ പൊലീസ് ഒാഫിസർമാരായ മോൻസി, അനീഷ്, സുരേഷ്, ദീലിപ് വർമ എന്നിവ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.