പാസ്വാൻ കുടുംബത്തിൽ വഴക്ക്​

ന്യൂഡൽഹി: കേന്ദ്രമന്ത്രിയും ലോക്ജനശക്തി പാർട്ടി നേതാവുമായ രാംവിലാസ് പാസ്വാൻ കുടുംബവഴക്കിനു നടുവിൽ. രാംവിലാസ് പാസ്വാനും മകൻ ചിരാഗ് പാസ്വാൻ എം.പിക്കുമെതിരെ ഇളയ മകൾ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്. അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിൽ പാസ്വാനും ചിരാഗിനുമെതിരെ മത്സരിക്കാൻ ആദ്യഭാര്യ രാജ്കുമാരി ദേവിയുടെ മകളായ ആശ പാസ്വാൻ, ഭർത്താവ് അനിൽ സാധു എന്നിവർ തീരുമാനിച്ചു. ആർ.ജെ.ഡി അധ്യക്ഷൻ ലാലു പ്രസാദിനോടും മകൻ തേജസ്വിയോടും പാർട്ടി ടിക്കറ്റിൽ മത്സരിക്കാൻ അനുവദിക്കണമെന്ന് അഭ്യർഥിച്ചു. പാസ്വാനും ചിരാഗും കടുത്ത വിവേചനമാണ് കാണിക്കുന്നതെന്ന് അവർ കുറ്റപ്പെടുത്തുന്നു. ചിരാഗി​െൻറ ധിക്കാരപൂർവമായ പെരുമാറ്റംമൂലം അടുത്ത തെരഞ്ഞെടുപ്പിനു മുമ്പ് എൽ.ജെ.പി എം.പിമാരായ രമാസിങ്, മഹ്ബൂബ് അലി കൈസർ, വീണ ദേവി എന്നിവർ പാർട്ടി വിടുമെന്നും ആശ പാസ്വാൻ, അനിൽ സാധു എന്നിവർ പറയുന്നു. 2015ലെ ബിഹാർ നിയമസഭ തെരഞ്ഞെടുപ്പു സമയത്ത് അനിൽ സാഹു എൽ.ജെ.പി വിട്ടിരുന്നു. ആർ.ജെ.ഡിയിൽ ചേരുകയും ചെയ്തു. അതിനു പിന്നാലെയാണ് മകളുടെ നീക്കം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.