മഹാരാഷ്​ട്രയിൽ ​പ്രകാശ്​ അംബേദ്​കർ-ഉവൈസി സഖ്യ ധാരണ

കോൺഗ്രസിനെ സമ്മർദത്തിലാക്കാനുള്ള പ്രകാശ് അംബേദ്കറുടെ നീക്കമെന്ന് മുംബൈ: അടുത്ത ലോക്സഭ, മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പുകളിൽ ഒന്നിച്ചു മത്സരിക്കാൻ പ്രകാശ് അംബേദ്കറുടെ ഭാരിപ്പ മഹുജൻ മഹാസംഘും (ബി.ബി.എം) അസദുദ്ദീൻ ഉവൈസിയുടെ ഒാൾ ഇന്ത്യ മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമീനും (മജ്ലിസ്) ധാരണയിൽ. ആദ്യഘട്ട ചർച്ചയിൽ സഖ്യ ധാരണ ഉണ്ടായതായി ഡോ. ബി.ആർ. അംബേദ്കറുടെ ചെറുമകൻ പ്രകാശ് അംബേദ്കറും അസദുദ്ദീൻ ഉവൈസിയും പറഞ്ഞു. അന്തിമ ചർച്ചക്കുശേഷം സഖ്യ പ്രഖ്യാപനം ഒക്ടോബറിൽ ഒൗറംഗാബാദിൽ നടക്കുന്ന പൊതുയോഗത്തിൽ പ്രഖ്യാപിക്കുമെന്ന് മജ്ലിസ് മഹാരാഷ്ട്ര എം.എൽ.എ ഇംതിയാസ് ജലീൽ പറഞ്ഞു. അതേസമയം, കോൺഗ്രസിനെ സമ്മർദത്തിലാക്കാനുള്ള പ്രകാശ് അംബേദ്കറുടെ ശ്രമമാണ് ഇതിനു പിന്നിലെന്ന് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു. അടുത്ത തെരഞ്ഞെടുപ്പുകളിൽ സഖ്യമാകണമെങ്കിൽ 12 നിയമസഭ സീറ്റുകൾ തങ്ങൾക്ക് വേണമെന്ന് കോൺഗ്രസിനോട് പ്രകാശ് അംബേദ്കർ ആവശ്യപ്പെട്ടിട്ടുണ്ട്. കോൺഗ്രസ് സ്ഥിരമായി തോൽക്കുന്ന 28 മണ്ഡലങ്ങളിൽ 12 എണ്ണം വിട്ടുതരണമെന്നാണ് ആവശ്യം. മണ്ഡലങ്ങളുടെ പട്ടിക നൽകിയിട്ടുമുണ്ട്. കോൺഗ്രസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. മജ്ലിസുമായി സഖ്യചർച്ച അന്തിമ ഘട്ടത്തിൽ എത്തിനിൽക്കുമ്പോഴും കോൺഗ്രസുമായുള്ള സഖ്യസാധ്യത പ്രകാശ് അംബേദ്കർ തള്ളിയിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.