തിരുവനന്തപുരം: പീഡനശ്രമത്തിന് ഗോവ പൊലീസ് അറസ്റ്റുചെയ്തതിനെതുടർന്ന് പാർട്ടി അംഗത്വത്തിൽനിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട സി.പി.എം മുൻ ഏരിയ സെക്രട്ടറിയെ സംസ്ഥാന നേതൃത്വത്തിെൻറ ഇടപെടലിനെതുടർന്ന് പുറത്താക്കി. തിരുവനന്തപുരം മംഗലപുരം ഏരിയ സെക്രട്ടറിയായിരുന്ന വിനോദ്കുമാറിനെതിരെയാണ് നടപടി. സംഘടനാവിരുദ്ധ പ്രവർത്തത്തിന് പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയതായി ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പൻ അറിയിച്ചു. ഷൊർണൂർ ഏരിയ കമ്മിറ്റി അംഗം പി.കെ. ശശി എം.എൽ.എക്കെതിരായ പീഡന ആരോപണത്തിലെ അന്വേഷണ റിേപ്പാർട്ട് സംസ്ഥാന സെക്രേട്ടറിയറ്റിന് സമർപ്പിക്കാനിരിക്കെയാണ് മറ്റൊരു ഏരിയ കമ്മിറ്റി അംഗത്തെ പുറത്താക്കാൻ സംസ്ഥാനനേതൃത്വം ഇടപെട്ടത്. കഴിഞ്ഞ മേയിലാണ് മർമഗോവയിലെ ഹോട്ടലിൽ തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചതായി ഒരു സ്ത്രീ വിനോദിനെതിരെ പരാതിപ്പെട്ടത്. തുടർന്ന് ഗോവ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. പോർച്ചുഗൽ കേന്ദ്രമായ കമ്പനിയിൽ ജോലി വാങ്ങിക്കൊടുക്കാമെന്നുപറഞ്ഞാണ് വിനോദ് തന്നോടൊപ്പം ഗോവയിൽ വന്നതെന്ന് പരാതിക്കാരി പറയുന്നു. തുടർന്ന് വിനോദ് ഹോട്ടൽമുറിയിൽ വിളിച്ച് വരുത്തി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ഹോട്ടൽ ജീവനക്കാരാണ് പൊലീസിൽ അറിയിച്ചത്. റിമാൻഡിലായ വിനോദ് ജാമ്യത്തിലിറങ്ങി. പാർട്ടി ജില്ലനേതൃത്വം വിനോദിനെ പാർട്ടി അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തു. മറ്റു കടുത്ത നടപടിയിലേക്ക് നീങ്ങാതെ അംഗീകാരത്തിന് സംസ്ഥാന നേതൃത്വത്തെ സമീപിക്കുകയും ചെയ്തു. എന്നാൽ, പ്രഥമദൃഷ്ട്യാ കുറ്റം തെളിഞ്ഞ സാഹചര്യത്തിൽ കടുത്ത നടപടി നിർേദശിച്ച് സംസ്ഥാന സമിതി ജില്ലകമ്മിറ്റിയുടെ നടപടിശിപാർശ തള്ളുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.