എസ്​.പി നേതാവിനെ ഭാര്യാകാമുക​ൻ കൊന്നു

ലഖ്നോ: ഉത്തർപ്രദേശിലെ സമാജ്വാദി പാർട്ടി നേതാവായ ജഗദീഷ് മാലി (35) ഭാര്യയുടെ കാമുക​െൻറ വെടിയേറ്റ് മരിച്ചു. ഭാര്യയെ കാണാനെത്തിയ ദിലീപ് എന്ന കാമുകനുമായുണ്ടായ വഴക്കിനിടെയാണ് ജഗദീഷ് മാലിക്ക് വെടിയേറ്റത്. സംഭവത്തിൽ മാലിയുടെ ഭാര്യയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതിക്കായി പൊലീസ് തിരച്ചിൽ നടത്തുകയാണെന്ന് നയി ബസ്തിയിലെ ചന്ദൗസി പൊലീസ് സൂപ്രണ്ട് യമുന പ്രസാദ് പറഞ്ഞു. ചന്ദൗസിയിലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ സമാജ്വാദിപാർട്ടിയുടെ ചെയർമാൻ സ്ഥാനാർഥിയായിരുന്നു കൊല്ലപ്പെട്ട ജഗദീഷ് മാലി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.