സി.സി ടി.വിയിൽ കുടുങ്ങിയ അജ്​ഞാതനെ തേടി പൊലീസ്​

പാലാ: നാടൊട്ടുക്ക് മോഷണം പെരുകുമ്പോൾ പരക്കംപായുന്നു. അടുത്തിടെ പാലായിലും മരങ്ങാട്ടുപിള്ളിയിലും മേലുകാവിലും തുടരെ മോഷണങ്ങൾ നടന്നിരുന്നു. വിവിധ വ്യാപാര സ്ഥാപനങ്ങളിൽ മോഷണശ്രമങ്ങളും ഉണ്ടായി. ഇതിനിടെയാണ് മേലുകാവിൽ മോഷണം നടന്ന വീട്ടിലെ സി.സി ടി.വിയിൽ നാൽപത്തഞ്ചുകാരനായ ഒരാളുടെ മുഖം തെളിഞ്ഞത്. ഇതി​െൻറ ചുവടുപിടിച്ച് പാലായിലും പരിസരപ്രദേശങ്ങളിലും അടുത്തിടെ നടന്ന മോഷണങ്ങൾക്ക് പിന്നിൽ ഇയാളാണെന്ന നിഗമനത്തിലാണ് അന്വേഷണസംഘം. മുമ്പ് വിവിധ മോഷണങ്ങളിൽ പിടിയിലായ ആളാണിതെന്ന് പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. വിവിധ സമൂഹമാധ്യമങ്ങളിൽ സി.സി ടി.വി ദൃശ്യം പ്രദർശിപ്പിക്കാനുള്ള നീക്കത്തിലാണ് പൊലീസ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.