ഗാന്ധിനഗർ: മെഡിക്കൽ കോളജ് വനിത ഹോസ്റ്റലിെൻറ സമയക്രമം മാറ്റി. വിദ്യാർഥിനികളുടെ മെഴുകുതിരി കത്തിച്ചുള്ള പ്രതിഷേധം വിജയിച്ചു. വനിത ഹോസ്റ്റലിൽ പ്രവേശിപ്പിക്കുന്ന സമയക്രമം മാറ്റണമെന്നാവശ്യപ്പെട്ട് രാത്രി അഞ്ചുമണിക്കൂറിലധികം നടത്തിയ പ്രതിഷേധത്തിനൊടുവിലാണ് അധികൃതർ ആവശ്യം അംഗീകരിച്ചത്. ഒന്നാംവർഷം മുതൽ അഞ്ചാംവർഷം വരെയുള്ള മെഡിക്കൽ വിദ്യാർഥിനികൾ ഹോസ്റ്റലിന് മുന്നിൽ വെള്ളിയാഴ്ച രാത്രി 7.30നാണ് സമരം ആരംഭിച്ചത്. 7.30ന് ശേഷമെത്തുന്നവരെ ഹോസ്റ്റലിൽ പ്രവേശിപ്പിക്കില്ലെന്ന നിലപാടിൽ പ്രതിഷേധിച്ചുള്ള സമരം രാത്രി 12 കഴിഞ്ഞിട്ടും തുടർന്നു. തുടർന്ന് വൈസ് പ്രിൻസിപ്പൽ ഡോ. കെ.പി. ജയകുമാർ ഫോണിലൂടെ ബന്ധപ്പെട്ടു. ഹോസ്റ്റൽ വാർഡൻ ലില്ലിക്കുട്ടി(പതോളജി), അസി. വാർഡൻ പുഷ്പ (ഇ.എൻ.ടി) എന്നിവരെ വിളിച്ച് സമരം നടത്തിയ വിദ്യാർഥിനികളായി സംസാരിച്ച് സമരം അവസാനിപ്പിക്കുകയായിരുന്നു. പി.ടി.എ തീരുമാനം ഉണ്ടാകുന്നതുവരെ രാത്രി 9.30 വരെ ഹോസ്റ്റലിൽ പ്രവേശിക്കാൻ അനുമതി നൽകി. എന്നാൽ, പഠനവുമായി ബന്ധപ്പെട്ട് വീട്ടിൽപോയി മടങ്ങിവരുമ്പോൾ രക്ഷിതാക്കൾ ഉണ്ടെങ്കിൽപോലും 7.30 കഴിഞ്ഞാൽ ഹോസ്റ്റലിൽ പ്രവേശിപ്പിക്കില്ലെന്ന അധികൃതരുടെ തീരുമാനം പി.ടി.എ യോഗത്തിലും എതിർക്കുമെന്ന് സമരത്തിന് നേതൃത്വം നൽകിയ വിദ്യാർഥിനികൾ പറഞ്ഞു. പരിപാടികൾ ഇന്ന് മുണ്ടക്കയം സി.എസ്.െഎ പരിഷ്ഹാൾ: സി.എസ്.കെ കളരിയിൽ പഠനം പൂർത്തിയാക്കിയവരുടെ അരങ്ങേറ്റവും കളരിപ്പയറ്റ് പ്രദർശനവും -വൈകു. 4.00 കോട്ടയം ഉൗട്ടി ലോഡ്ജ്: 'പ്രളയാനന്തര കേരള നിർമിതി ആസൂത്രണവും കാഴ്ചപ്പാടും' ചർച്ച -രാവിലെ 11.00
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.