കോട്ടയം: ഒാൾ ഇന്ത്യ ന്യൂസ് പേപ്പർ എംപ്ലോയീസ് ഫെഡറേഷൻ (എ.െഎ.എൻ.ഇ.എഫ്) 11ാം ദേശീയ സമ്മേളനം ഇൗമാസം 15 മുതൽ 18വരെ കോട്ടയത്ത് നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ശനിയാഴ്ച വൈകീട്ട് അഞ്ചിന് കോട്ടയം പ്രസ്ക്ലബിൽ 'പ്രളയ റിപ്പോർട്ടിങ്ങിലെ മാധ്യമ പ്രതിബന്ധത' വിഷയത്തിൽ നടക്കുന്ന സെമിനാർ മലയാള മനോരമ മുൻ എഡിറ്റോറിയൽ ഡയറക്ടർ തോമസ് ജേക്കബ് ഉദ്ഘാടനം ചെയ്യും. പ്രസ്ക്ലബ് സെക്രട്ടറി എസ്. സനൽകുമാർ അധ്യക്ഷത വഹിക്കും. മീഡിയ അക്കാദമി മുൻ ചെയർമാൻ സെർജി ആൻറണി, മാതൃഭൂമി ന്യൂസ് എഡിറ്റർ ടി.കെ. രാജഗോപാൽ, ദേശാഭിമാനി ന്യൂസ് എഡിറ്റർ എം.ഒ. വർഗീസ്, 'മാധ്യമം' കോട്ടയം ചീഫ്ഒാഫ് ബ്യൂറോ സി.എ.എം. കരീം, ജന്മഭൂമി െറസിഡൻറ് എഡിറ്റർ കെ.എൻ.ആർ. നമ്പൂതിരി, വി. ജയകുമാർ (കേരളകൗമുദി)എന്നിവർ സംസാരിക്കും. ഞായറാഴ്ച വൈകീട്ട് അഞ്ചിന് തിരുനക്കര മൈതാനിയിൽനിന്ന് ആരംഭിക്കുന്ന ബൈക്ക് റാലി കെ.എൻ.ഇ.എഫ് കോട്ടയം ജില്ല സെക്രട്ടറി കോര സി. കുന്നുംപുറം ഫ്ലാഗ് ഒാഫ് ചെയ്യും. സി.എസ്.െഎ റിട്രീറ്റ് സെൻററിൽ ചേരുന്ന പൊതുസമ്മേളനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. 17ന് രാവിലെ 10ന് ചേരുന്ന പ്രതിനിധി സമ്മേളനം മന്ത്രി എം.എം. മണി ഉദ്ഘാടനം ചെയ്യും. ദേശീയ പ്രസിഡൻറ് അഡ്വ. എസ്.ഡി. ഥാക്കൂർ അധ്യക്ഷത വഹിക്കും. ആേൻറാ ആൻറണി എം.പി മുഖ്യപ്രഭാഷണം നടക്കും. അഡ്വ. തമ്പാൻ തോമസ് തോമസ്, മുൻ എം.എൽ.എ വി.എൻ. വാസവൻ, എ.െഎ.എൻ.ഇ.എഫ് ജനറൽ സെക്രട്ടറി വി. ബാലഗോപാൽ, പത്രപ്രവർത്തക യൂനിയൻ സംസ്ഥാന പ്രസിഡൻറ് കമാൽ വരദൂർ, കെ.എൻ.ഇ.എഫ് പ്രസിഡൻറ് എം.സി. ശിവകുമാരൻ നായർ, എ.െഎ.എൻ.ഇ.എഫ് ഒാർഗനൈസിങ് സെക്രട്ടറി ഗോപൻ നമ്പാട്ട് എന്നിവർ സംസാരിക്കും. 18ന് രാവിലെ 10ന് പുതിയ ഭാരവാഹികളുടെയും കമ്മിറ്റി അംഗങ്ങളുടെയും യോഗം ജോസ് കെ. മാണി എം.പി ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ സ്വാഗതസംഘം വർക്കിങ് ചെയർമാൻ ഗോപൻ നമ്പാട്ട്, ജനറൽ കൺവീനർ ജയിംസ്കുട്ടി ജേക്കബ്, കൺവീനർ കോര സി. കുന്നുംപുറം, പ്രോഗ്രാം കൺവീനർ ജയിസൺ മാത്യു എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.