പാലം തകർന്നിടത്ത്​ പോസ്​റ്റ്​ കുറുകെയിട്ട്​ മൃതദേഹം മറുകരയിലെത്തിച്ചു

മൂന്നാർ: പ്രളയത്തിൽ പാലം തകർന്ന് ഒറ്റപ്പെട്ട മൂന്നാർ പെരിയവൈരയിൽ മൃതദേഹം സംസ്കരിക്കാൻ മറുകരയിലെത്തിച്ചത് സാഹസികമായി. തകർന്ന റോഡിന് കുറുകെ കോൺക്രീറ്റ് പോസ്റ്റിട്ട് അതിലൂടെ തൊഴിലാളികൾ ചേർന്ന് കാൽനടയായി മൃതദേഹം മറുകരയിെലത്തിക്കുകയായിരുന്നു. കന്നിമല എസ്റ്റേറ്റിൽ മരിച്ച ജോസഫി​െൻറ മൃതദേഹമാണ് തൊഴിലാളികൾ മറുകരയിലെത്തിച്ച് സംസ്കരിച്ചത്. പെരിയവൈര പാലം അപകടത്തിലായതോടെ കാൽനട പോലും നിരോധിച്ചിരിക്കുകയാണ് ഇതിലെ. പോസ്റ്റ് കുറുകെയിട്ടാണ് കഷ്ടിച്ച് കടന്നുപോകുന്നത്. പാലം തകർന്നതോടെ തൊഴിലാളികളുടെ അത്യാവശ്യ ചടങ്ങുകൾ നടത്താൻ പോലും കഴിയുന്നില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.