കിണറ്റില്‍ മധ്യവയസ്‌കനെ മരിച്ചനിലയിൽ കണ്ടെത്തി

കാഞ്ഞിരപ്പള്ളി: കെ.എം.എ ഹാളിനു സമീപം . കാഞ്ഞിരപ്പള്ളി പട്ടിമറ്റം സ്വദേശി അനി എന്ന അനിലി​െൻറ നാല് ദിവസത്തോളം പഴക്കമുള്ള മൃതദേഹമാണ് പുഴുവരിച്ച നിലയില്‍ കണ്ടെത്തിയത്. കൂലിവേല ചെയ്തു ജീവിച്ചിരുന്ന ഇയാള്‍ താല്‍ക്കാലികമായി മുമ്പ് താമസിച്ചിരുന്ന വീടി​െൻറ കിണറ്റിലാണ് മൃതദേഹം കണ്ടത്. 30 അടിയോളം താഴ്ചയുള്ള കിണറ്റില്‍ കമിഴ്ന്നുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. സമീപത്തുനിന്ന് ഇയാളുടെ ഷര്‍ട്ടും ചെരിപ്പും വെള്ളക്കുപ്പിയും കണ്ടത്തിയിട്ടുണ്ട്. രാവിലെ ഈ പറമ്പില്‍ വാഴയില വെട്ടാന്‍ വന്ന സമീപവാസിയാണ് മൃതദേഹം ആദ്യം കണ്ടത്. തുടര്‍ന്ന് കാഞ്ഞിരപ്പള്ളി പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി മൃതദേഹം കിണറ്റില്‍നിന്ന് കരക്കെടുത്ത് പ്രാഥമിക നടപടിക്കുശേഷം കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. പ്രാഥമിക അന്വേഷണത്തില്‍ സംഭവത്തില്‍ ദുരൂഹത ഒന്നുമിെല്ലന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടി​െൻറ അടിസ്ഥാനത്തില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് ശേഷം മാത്രമേ എന്തെങ്കിലും പറയാന്‍ സാധിക്കൂവെന്നും പൊലീസ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.