പരിസ്​ഥിതിലോലം: അന്തിമ വിജ്ഞാപനമിറക്കണം -ഇൻഫാം

കോട്ടയം: പശ്ചിമഘട്ടത്തിലെ പരിസ്ഥിതിലോല പ്രശ്നത്തിൽ സംസ്ഥാന സർക്കാർ അവസാനം നൽകിയ റിപ്പോർട്ടി​െൻറ അടിസ്ഥാനത്തിൽ അന്തിമ വിജ്ഞാപനമിറക്കാൻ തയാറാകണമെന്ന് ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ അഡ്വ. വി.സി. സെബാസ്റ്റ്യൻ. 2018 ഏപ്രിലിൽ കേരളത്തിലെ 92 വില്ലേജുകളിലെ 8656.46 ചതുരശ്ര കിലോമീറ്റർ ഭൂമി മാത്രമേ ഇ.എസ്.എയിൽ ഉൾപ്പെടുത്താവൂവെന്ന് നിർദേശിച്ച് വിശദാംശങ്ങളും ഭൂപടവും കേന്ദ്രത്തിന് സമർപ്പിച്ചിരുന്നു. മൂന്നാം കരട് വിജ്ഞാപനത്തി​െൻറ കാലാവധി അവസാനിച്ചിരിക്കെ നാലാം കരടു വിജ്ഞാപനത്തിൽ ഈ നിർദേശങ്ങൾ ഉൾക്കൊള്ളിച്ച് അന്തിമ വിജ്ഞാപനമിറക്കാനുമുള്ള നീക്കം അട്ടിമറിക്കാനുള്ള ബോധപൂർവമായ ശ്രമമാണ് ചില കേന്ദ്രങ്ങളിപ്പോൾ നടത്തുന്നത്. ക്വാറികളും റിസോർട്ടുകളും നിയന്ത്രിക്കുകയോ നിരോധിക്കുകയോ ചെയ്യേണ്ടത് ഇതിന് അനുവാദം കൊടുക്കുന്ന സർക്കാറി​െൻറ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.