വണ്ടിപ്പെരിയാർ: സർക്കാർ പോളിടെക്നിക് കോളജ് ഹോസ്റ്റലിൽ വിദ്യാർഥിനിയെ റാഗ് ചെയ്തതായി പരാതി. ഒന്നാം വർഷ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ കോഴ്സ് വിദ്യാർഥിനിയാണ് പരാതിയുമായി രംഗത്തെത്തിയത്. പെൺകുട്ടിയുടെ മൊഴിയിൽ എട്ട് വിദ്യാർഥിനികൾക്കെതിരെ പൊലീസ് കേസെടുത്തു. തിങ്കളാഴ്ച കോളജിൽ ചേർന്ന വിദ്യാർഥിനി വൈകീട്ട് ഹോസ്റ്റലിൽ എത്തിയപ്പോൾ കോളജിലെ മുതിർന്ന വിദ്യാർഥിനികൾ സംഘമായെത്തി ശാരീരികവും മാനസികവുമായി പീഡിപ്പിച്ചതായാണ് പരാതി. സംഭവത്തിനു ശേഷം ശാരീരിക അവശത അനുഭവപ്പെട്ട പെൺകുട്ടി പെരിയാർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി. കുമളി സി.ഐയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. പരിപാടികൾ ഇന്ന് മണക്കാട് കെ.എസ്.എസ്.പി.യു സാംസ്കാരിക വേദി: 'പ്രളയകാലത്തെ നവകേരള ചിന്തകൾ' സംവാദം -വൈകു. 5.00 നെടിയശാല പള്ളി: എട്ടുനോമ്പാചരണവും പിറവിതിരുനാളും; ആഘോഷമായ കുർബാന -രാവിലെ 10.00 പുതുപ്പരിയാരം ശ്രീധർമശാസ്ത ക്ഷേത്രം: ഭാഗവത സപ്താഹ യജ്ഞം -രാവിലെ 7.00 നാഗപ്പുഴ പള്ളി: എട്ടുനോമ്പും പിറവിതിരുനാളും; ആഘോഷമായ കുർബാന -രാവിലെ 10.00 മുള്ളരിങ്ങാട് സെൻറ് മേരീസ് യാക്കോബായ പള്ളി: എട്ടുനോമ്പാചരണം; കുർബാന -രാവിലെ 8.00
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.