തൊടുപുഴ: പരിസ്ഥിതിലോല പട്ടികയിൽനിന്ന് (ഇ.എസ്.എ) ഒഴിവാക്കണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടിട്ടുള്ളതിൽ ജനവാസമില്ലാത്തതും ചതുപ്പും പാറക്കെട്ടും നിറഞ്ഞതുമായ സർക്കാർ ഭൂമിയും. ഇത്തരത്തിെല 886.7 ചതുരശ്ര കി.മീറ്റർ കൂടാതെ, വനഭൂമി വിസ്തൃതിയിലുണ്ടായ ഏറ്റക്കുറച്ചിൽ പരിഹരിച്ച് 424 ച.കി.മീറ്ററും പട്ടികയിൽനിന്ന് ഒഴിവാക്കണമെന്നാണ് സംസ്ഥാനം ശിപാർശ സമർപ്പിച്ചത്. ജനവാസമേഖല ഉൾപ്പെെട്ടന്നും കൃഷിയിടങ്ങളും തോട്ടംഭൂമിയും ഉൾപ്പെെട്ടന്നുമായിരുന്നു യു.പി.എ സർക്കാർ 2014ൽ പുറപ്പെടുവിച്ച ഇ.എസ്.എ പട്ടികക്കെതിരെ വർഷങ്ങളായി നിലനിൽക്കുന്ന പരാതി. ലോലമേഖലയുടെ വിസ്തൃതി കുറക്കൽ ആവശ്യവും ഇക്കാരണങ്ങൾ മുന്നോട്ടുവെച്ചായിരുന്നു എന്നിരിക്കെയാണ്, ജനങ്ങളെ ഒരുതരത്തിലും ബാധിക്കാത്തതും റവന്യൂ-വനം വകുപ്പുകളുടെ കൈവശത്തിലുള്ളതുമായ ഭൂമി ലോലപട്ടികക്ക് പുറത്താക്കി സർക്കാർ റിപ്പോർട്ട്. ഇതടക്കം 1310 ച.കി.മീ. പ്രദേശംകൂടി ഒഴിവാക്കണമെന്ന ആവശ്യം കേരളം മുന്നോട്ടുവെച്ചിരിക്കെയാണ് പരിസ്ഥിതിലോല മേഖലകൾ മാറ്റരുതെന്ന ശനിയാഴ്ചത്തെ ദേശീയ ഹരിത ട്രൈബൂണൽ വിധി. ഇ.എസ്.എ വെട്ടിക്കുറക്കൽ നിർദേശം കേന്ദ്ര പരിഗണനയിലിരിക്കെയാണ് പ്രളയപശ്ചാത്തലത്തിൽ പശ്ചിമഘട്ട സംരക്ഷണത്തിെൻറ ആവശ്യം ചൂണ്ടിക്കാട്ടി ഹരിതകോടതിയുടെ കർശന ഇടപെടൽ. ഇതോടെ 886.7 കി.മീ. ഇ.എസ്.എയിൽനിന്ന് മാറ്റണമെന്ന ഭേദഗതി നിർദേശം അംഗീകരിക്കൽ കേന്ദ്രത്തിന് ബുദ്ധിമുട്ടാകും. 424 ച.കി.മീറ്ററിെൻറ കാര്യത്തിലും അനുകൂല നിലപാട് പ്രതീക്ഷിക്കാനാകില്ല. കസ്തൂരിരംഗൻ റിപ്പോർട്ട് പ്രകാരം 13,108.7 ച.കി.മീ. ആയിരുന്നു സംസ്ഥാനത്ത് ഇ.എസ്.എ പ്രദേശം. ഇത് ഉമ്മൻചാണ്ടി സർക്കാർ നിയോഗിച്ച ഉമ്മൻ വി. ഉമ്മൻ കമ്മിറ്റി 9,993.7 ആയി കുറച്ചത് പ്രകാരമാണ് യു.പി.എ സർക്കാറിെൻറ കാലത്ത് 2014 മാർച്ച് 10ന് കരട് വിജ്ഞാപനം പുറപ്പെടുവിച്ചത്. ജനവാസമുണ്ടെന്നും കൃഷിയിടങ്ങളെന്നും നിരീക്ഷിച്ച് 3,114.30 ച.കി.മീ. ഇ.എസ്.എയിൽനിന്ന് വെട്ടിക്കുറച്ചായിരുന്നു ഇൗ നടപടി. 9,993.7 ച.കി.മീറ്ററിൽനിന്ന് 8,683.7 ആയി ലോലമേഖല കുറക്കുന്നതിനാണ് ഇപ്പോൾ എൽ.ഡി.എഫ് സർക്കാർ പുതിയ റിപ്പോർട്ട് തയാറാക്കി സമർപ്പിച്ചത്. 123 വില്ലേജുകളിലായാണ് സംസ്ഥാനത്ത് ഇപ്പോൾ പരിസ്ഥിതിലോല പ്രദേശം. ഇത് വില്ലേജ് അടിസ്ഥാനത്തിൽ 91 ആയി കുറയുന്ന തരത്തിൽ സംസ്ഥാനം തയാറാക്കിയ പട്ടികയിലാണ് മനുഷ്യവാസം ഇല്ലാത്തടക്കം പ്രദേശം ഉൾപ്പെട്ടത്. കരട് വിജ്ഞാപനത്തിെൻറ കാലാവധി കഴിഞ്ഞ 25ന് കഴിഞ്ഞിരിക്കെ, സംസ്ഥാനത്തെ 123 വില്ലേജ് പരിധിയിൽ ട്രൈബൂണലിെൻറ അനുമതിയില്ലാത്ത ഒരുനടപടിയും സാധ്യമല്ലാതെയുമായി. അഷ്റഫ് വട്ടപ്പാറ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.