എട്ടുനോമ്പ് പെരുന്നാൾ: മണർകാട്ടേക്ക് ഭക്തജനപ്രവാഹം

മണര്‍കാട്: ആഗോള മരിയന്‍ തീര്‍ഥാടന കേന്ദ്രമായ മണർകാട് മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിലെ എട്ടുനോമ ്പ് പെരുന്നാളി​െൻറ രണ്ടാം ദിവസമായ ഞായറാഴ്ച പള്ളിയില്‍ ഭക്തജനപ്രവാഹം. ആയിരക്കണക്കിന് വിശ്വാസികളാണ് നാടി​െൻറ വിവിധ ഭാഗങ്ങളില്‍നിന്ന് ഒഴുകിയെത്തിയത്. രാവിലെ മൂന്നിന്മേല്‍ കുര്‍ബാനക്ക് നിരണം ഭദ്രാസന മെത്രാപ്പോലീത്ത ഗീവര്‍ഗീസ് മാര്‍ കൂറിലോസ് പ്രധാന കാര്‍മികത്വം വഹിച്ചു. ഫാ. ജേക്കബ് ഫിലിപ്പ് നടയില്‍, ഫാ. തമ്പി മാറാടി, ഫാ. ഗീവര്‍ഗീസ് നടുമുറിയില്‍, ഫാ. സ്റ്റീഫന്‍ ജ്ഞാനമറ്റം എന്നിവര്‍ സംസാരിച്ചു. എട്ടുനോമ്പി​െൻറ പരിപാടികള്‍ മണര്‍കാട് സ​െൻറ് മേരീസ് കത്തീഡ്രല്‍ എന്ന ഔദ്യോഗിക ഫേസ്ബുക്ക് പേജിലും മണര്‍കാട് പള്ളി ഒഫീഷ്യല്‍ എന്ന മൊബൈല്‍ ആപ്ലിക്കേഷനിലും തല്‍സമയം കാണാന്‍ സാധിക്കും. മണര്‍കാട് പള്ളിയില്‍ ഇന്ന് കരോട്ടെ പള്ളിയില്‍ കുര്‍ബാന രാവിലെ -6.30, താഴത്തെപള്ളിയില്‍ രാവിലെ എട്ടിന് പ്രഭാത പ്രാര്‍ഥന, ഒമ്പതിന് മൂന്നിന്മേല്‍ കുര്‍ബാന-കുറിയാക്കോസ് മാര്‍ ഈവാനിയോസ്, 11.30ന് പ്രസംഗം-ഫാ. ഷിബു ജോണ്‍ കുറ്റിപറിച്ചേല്‍, 12.30ന് മധ്യാഹ്ന പ്രാര്‍ഥന, ഉച്ചക്ക് 2.30ന് പ്രസംഗം ഫാ. തോമസ് എബ്രഹാം മലേച്ചേരില്‍, 3.30ന് ധ്യാനം ഫാ. എബി ജോണ്‍ കുറിച്ചിമല, അഞ്ചിന് സന്ധ്യാപ്രാര്‍ഥന, 6.30ന് ധ്യാനം ഫാ. ടിജു വര്‍ഗീസ് പൊന്‍പള്ളി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.