ഈരാറ്റുപേട്ട: തിരുവനന്തപുരത്ത് നടന്ന സംസ്ഥാന ഇൻറര്‍ക്ലബ് അത്ലറ്റിക് മത്സരത്തില്‍ സ്‌പോർട്‌സ് കൗണ്‍സിലിനുകീഴില്‍ പ്രവര്‍ത്തിക്കുന്ന എസ്.എച്ച് ജി.എച്ച്.എസ് സ്‌പോർട്‌സ് ഹോസ്റ്റലിന് മികച്ച നേട്ടം. അഞ്ച് സ്വര്‍ണവും അഞ്ച് വെള്ളിയും നാല് വെങ്കലവും നേടിയാണ് സ്‌കൂള്‍ മികവ് നിലനിര്‍ത്തിയത്. 16 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഓവറോൾ ഉൾപ്പെടെ നേടിയാണ് സ്‌കൂള്‍ നേട്ടം കൊയ്തത്. 16 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ വിഭാഗം 100 മീ. ഹര്‍ഡില്‍സില്‍ അലീന വര്‍ഗീസ് സ്വര്‍ണവും ജൂബി ജേക്കബ് വെള്ളിയും കരസ്ഥമാക്കി. പെൻറാത്തലണ് മല്‍സരത്തിലും ജൂബി സ്വർണം കരസ്ഥമാക്കി. ഇതേ വിഭാഗം ഷോട്ട്പുട്ടില്‍ എസ്. ഗൗരി ശങ്കരി സ്വര്‍ണവും ഡിസ്‌കസ്ത്രോയില്‍ മിലു ആന്‍ മാത്യു, ലോംങ്ജമ്പില്‍ ഡാലിയ പി. ലാല്‍ എന്നിവര്‍ വെങ്കലവും കരസ്ഥമാക്കി. 20 വയസ്സില്‍ താഴെയുള്ള വിഭാഗം 100 മീ. ഹര്‍ഡില്‍സിലും ഹെപ്റ്റാത്തലണിലും അഞ്ജലി തോമസ് സ്വര്‍ണം കരസ്ഥമാക്കി. 18 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ വിഭാഗം ഹൈജമ്പില്‍ മനീഷ ബിജു വെള്ളിയും 100 മീ. ഹര്‍ഡില്‍സില്‍ ആൻറോസ് ടോമി വെള്ളിയും അന്ന തോമസ് മാത്യു വെങ്കലവും കരസ്ഥമാക്കി. 14 വയസ്സില്‍ താഴെയുള്ള വിഭാഗം ഹൈജമ്പില്‍ കെ.എസ്. സ്വാതി ലക്ഷ്മി വെങ്കലം കരസ്ഥമാക്കി. 4x100 മീ. റിലേയില്‍ മെല്‍ബാ മേരി സാബു, ആന്‍ട്രീസ മാത്യു, സ്റ്റെമി മരിയ ബിജു, ആഷ്ലി മനോജ് എന്നിവരടങ്ങുന്ന ടീം വെങ്കലവും കരസ്ഥമാക്കി. സംസ്ഥാന സ്‌പോർട്‌സ് കൗണ്‍സിലിനുകീഴില്‍ പ്രവര്‍ത്തിക്കുന്ന ഹോസ്റ്റലുകളില്‍ എസ.്എച്ച് സ്‌പോർട്‌സ് ഹോസ്റ്റല്‍ മികച്ച പ്രകടനം നടത്തിയാണ് നേട്ടം കൊയ്തത്. സ്‌പോട്‌സ് കൗണ്‍സില്‍ അത്ലറ്റിക് കോച്ച് ജൂലിയസ് ജെ. മനയാനിയുടെ കീഴിലാണ് ഇവര്‍ പരിശീലനം നേടിയത്. ആട് കർഷകർ ദുരിതത്തിൽ കോട്ടയം: വെള്ളപ്പൊക്കത്തെത്തുടർന്ന് ആട് കർഷകർ ദുരിതത്തിലായി. ആടുകൾക്ക് പനി, കുളമ്പ് പഴുക്കൽ, ദഹനക്കുറവ് എന്നിവമൂലം കഷ്ടപ്പെടുകയാണ്. വെള്ളപ്പൊക്കം ഏറ്റവുമധികം ബാധിച്ചിരിക്കുന്നത് ആട് കർഷകരെയാണ്. നിരവധി കർഷകരുടെ കൂടുകളും വെള്ളത്തിൽ നഷ്ടമായി. ആടുകളുടെ രോഗത്തിനുള്ള മരുന്നുകൾ മിക്ക മൃഗാശുപത്രികളിലും ലഭ്യമല്ല. സ്വകാര്യ മരുന്ന് സ്റ്റോറുകളിൽ ഉയർന്ന വിലയാണ് ഇൗടാക്കുന്നത്. ദുരിതബാധിത പ്രദേശങ്ങളിലെ മൃഗങ്ങളെ പരിശോധിക്കാൻ സർക്കാർ അടിയന്തരമായി സംവിധാനം ഒരുക്കണമെന്ന് കർഷക കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി എബി െഎപ്പ് ആവശ്യപ്പെട്ടു. കർഷകർക്ക് സൗജന്യമായി മരുന്നും തീറ്റയും നൽകാൻ സർക്കാർ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.