മണര്‍കാട്: മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിലെ പ്രസിദ്ധമായ എട്ടുനോമ്പ് തിരുനാളിന് കൊടിയേറി. തിരുവഞ്ചൂരിൽനിന്ന് താളമേളങ്ങളുടെയും വാദ്യഘോഷങ്ങളുടെയും അകമ്പടിയോടെ ഘോഷയാത്രയായാണ് െകാടിമരം പള്ളിയിലെത്തിച്ചത്. തുടർന്ന് വിശ്വാസികൾ കൊടിമരവുമായി കരോട്ടെ പള്ളിക്കും താഴത്തെ പള്ളിക്കും മൂന്നുതവണ വലംവെച്ചു. തുടർന്ന് ശനിയാഴ്ച വൈകീട്ട് അഞ്ചോടെ കൊടിയേറ്റി. യാക്കോബായ സുറിയാനി സഭ കോട്ടയം ഭദ്രാസനാധിപന്‍ തോമസ് മാര്‍ തിമോത്തിയോസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തില്‍ നടന്ന പ്രാര്‍ഥനയെ തുടര്‍ന്നാണ് കൊടിമരം ഉയര്‍ത്തിയത്. ഇ.ടി. കുര്യാക്കോസ് കോര്‍എപ്പിസ്‌കോപ്പ ഇട്യാടത്ത്, പ്രോഗ്രാം കോഓഡിനേറ്റര്‍ ഫാ. ജെ. മാത്യു മണവത്ത് എന്നിവർ സഹകാര്‍മികത്വം വഹിച്ചു. ട്രസ്റ്റിമാരായ ജോര്‍ജ് മാത്യു വട്ടമല, സി.പി. ഫിലിപ് ചെമ്മാത്ത്, സാബു എബ്രഹാം മൈലക്കാട്ട്, സെക്രട്ടറി വി.വി. ജോയ് വെള്ളാപ്പള്ളില്‍ എന്നിവർ നേതൃത്വം നല്‍കി. രാവിലെ നടന്ന മൂന്നിന്മേല്‍ കുര്‍ബാനക്ക്് തോമസ് മാര്‍ തിമോത്തിയോസ് മെത്രാപ്പോലീത്ത പ്രധാന കാർമികത്വം വഹിച്ചു. പ്രളയമുണ്ടായപ്പോള്‍ കേരള ജനത ഏകമനസ്സോടെ പ്രതിരോധിക്കാന്‍ മുന്നിട്ടിറങ്ങിയത് ലോകത്തിനുതന്നെ മാതൃകയാെയന്നും ബുദ്ധിമുട്ടിലായിരിക്കുന്ന ജനങ്ങള്‍ക്ക് ഇനിയും സാധാരണ ജീവിതത്തില്‍ മടക്കിക്കൊണ്ടുവരാനുള്ള അതീവപ്രയത്‌നം ആവശ്യമാണെന്നും ഇത് മനസ്സിലാക്കി പ്രവൃത്തിക്കാനായിട്ട് വിശ്വാസികള്‍ക്ക് സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു. സേവകസംഘം പുറത്തിറക്കിയ 2019ലെ കലണ്ടറിെൻറ പ്രകാശനവും നേര്‍ച്ചക്കഞ്ഞി വിതരണത്തിെൻറ ഉദ്ഘാടനവും തോമസ് മാര്‍ തിമോത്തിയോസ് നിര്‍വഹിച്ചു. ഫാ. ഷിബു ചെറിയാന്‍, ഫാ. ഡെന്നീസ് ജോയ് ഐക്കരക്കുടി, ആന്‍ഡ്രൂസ് കോര്‍ എപ്പിസ്‌കോപ്പ ചിരവത്തറ, ഫാ. കുര്യന്‍ മാത്യു വടക്കോപറമ്പില്‍ എന്നിവര്‍ ധ്യാനങ്ങള്‍ നയിച്ചു. മണര്‍കാട് പള്ളിയില്‍ ഇന്ന് കരോട്ടെ പള്ളി: കുര്‍ബാന -രാവിലെ 6.30 താഴത്തെ പള്ളി: മൂന്നിന്മേല്‍ കുര്‍ബാന, നിരണം ഭദ്രാസന മെത്രാപ്പോലീത്ത ഗീവര്‍ഗീസ് മോര്‍ കൂറിലോസ് -രാവിലെ 9.00, പ്രസംഗം ഫാ. ജേക്കബ് ഫിലിപ്പ് നടയില്‍ -11.30, മധ്യാനപ്രാര്‍ഥന -12.30, പ്രസംഗം ഫാ. തമ്പി മാറാടി -ഉച്ച 2.00, ധ്യാനം -3.30,സങ്കീര്‍ത്തന ഭജന്‍ ഗാന ശുശ്രൂഷ ഫാ. സ്റ്റീഫന്‍ ജ്ഞാനമറ്റം -6.30
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.