കുമളി: മഴക്കെടുതികളെ തുടർന്ന് ഇടുക്കി ജില്ലയിലെ വിനോദ സഞ്ചാരമേഖലയിൽ ഏർപ്പെടുത്തിയ വിലക്ക് കലക്ടർ പിൻവലിച്ചതോടെ തേക്കടി ഉൾെപ്പടെ ജില്ലയിലെ വിനോദ സഞ്ചാരകേന്ദ്രങ്ങൾക്ക് ആശ്വാസം. കലക്ടറുടെ ഉത്തരവ് വന്നതിനു പിന്നാലെ തേക്കടിയിൽ ബോട്ട് സവാരി പുനരാരംഭിച്ചു. ആഗസ്റ്റ് 10നാണ് സുരക്ഷാ മുൻകരുതലിെൻറ ഭാഗമായി കലക്ടർ നിരോധനം ഏർപ്പെടുത്തിയത്. ശനിയാഴ്ച രാവിലെ 11.15െൻറ ബോട്ട് സവാരിയോടെയാണ് ആരംഭിച്ചത്. വനംവകുപ്പിെൻറ ഇക്കോ ടൂറിസം പരിപാടികളും പുനരാരംഭിച്ചിട്ടുണ്ട്. പ്രളയക്കെടുതികളുടെ ഭാഗമായ നിയന്ത്രണം മൂലം കോടികളുടെ നഷ്ടമാണ് ഉണ്ടായതെന്ന് ഈ രംഗത്തുള്ളവർ പറയുന്നു. സഞ്ചാരികൾ മറ്റ് സംസ്ഥാനങ്ങളിലേക്ക് പോയത് സംസ്ഥാനത്തെ വിനോദ സഞ്ചാരരംഗത്തിന് വൻ തിരിച്ചടിയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.