മൂന്നാര്‍: വരയാടുകളുടെ കണക്കെടുപ്പ് ഇനി മുതല്‍ വർഷത്തിൽ രണ്ടുതവണ നടത്തുമെന്ന് മൂന്നാര്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ആര്‍. ലക്ഷ്മി. ഒക്ടോബര്‍-നവംമ്പര്‍ മാസത്തില്‍ തമിഴ്നാടിെൻറ സഹകരണത്തോടെ സർവേ നടത്തുന്നതിന് നടപടിയെടുക്കും. ഇപ്പോൾ നടക്കുന്ന രീതിയിൽ വരയാടുകളുടെ പ്രജനനകാലം പൂർത്തിയായശേഷം ഏപ്രിലിലും കണക്കെടുപ്പ് നടത്തും. വ്യക്തമായ കണക്ക് ശേഖരിക്കുന്നതിന് തമിഴ്നാടിെൻറ സഹായം ആവശ്യമാണ്. ഇരവികുളം ദേശീയോദ്യാനം, ചൊക്കര്‍മുടി, മീശപ്പുലിമല, കൊളുക്കുമല എന്നിവിടങ്ങളില്‍ വരയാടുകളുടെ സാന്നിധ്യം കണ്ടെത്തിയ സാഹചര്യത്തിലാണ് തമിഴ്നാടിെൻറ സഹകരണം ഉറപ്പാക്കുന്നത്. മൂന്നാറില്‍ പെട്ടെന്നുണ്ടായ കാലാവസ്ഥ വ്യതിയാനം വരയാടുകളുടെ സർവേ നീളാന്‍ കാരണമായി. വര്‍ഷം രണ്ടുതവണ സർവേ നടത്തുന്നതിലൂടെ എണ്ണത്തിലെ വർധന കണ്ടെത്തുന്നതിനും ആവാസവ്യവസ്ഥയിലെ വ്യതിയാനം മനസ്സിലാനും കഴിയുമെന്നാണ് വിലയിരുത്തല്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.