തൊടുപുഴ നഗരസഭയില്‍ നേതൃമാറ്റം സംബന്ധിച്ച് ധാരണ

* ചെയര്‍പേഴ്‌സണ്‍ 28ന് സ്ഥാനം ഒഴിയും തൊടുപുഴ: തൊടുപുഴ നഗരസഭയില്‍ നേതൃമാറ്റം സംബന്ധിച്ച് യു.ഡി.എഫിൽ ധാരണ. കേരള കോണ്‍ഗ്രസ് എമ്മിനുവേണ്ടി ചെയര്‍പേഴ്‌സണ്‍ സഫിയ ജബ്ബാര്‍ 28ന് സ്ഥാനം ഒഴിയും. വൈസ് ചെയര്‍മാ​െൻറ രാജി പിന്നീടുണ്ടാകും. ധാരണപ്രകാരം ചെയര്‍പേഴ്‌സണ്‍ സ്ഥാനം അടുത്ത ഒരു വര്‍ഷത്തേക്ക് കേരള കോണ്‍ഗ്രസിനും പിന്നീടുള്ള കാലയളവില്‍ കോണ്‍ഗ്രസിനും ലഭിക്കും. കോണ്‍ഗ്രസ് വിമതന്‍ രംഗത്തുള്ളതിനാല്‍ വൈസ് ചെയര്‍മാന്‍ സ്ഥാനം 10 മാസം വീതം മൂന്ന് ടേമായിട്ട് വീതിക്കാനാണ് നിലവിലെ ധാരണ. ആദ്യം കോണ്‍ഗ്രസിനും പിന്നീട് രണ്ട് ടേമിലായി മുസ്ലിംലീഗും കേരള കോണ്‍ഗ്രസും വൈസ് ചെയര്‍മാന്‍ പദവി വീതിക്കും. ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പ് നടന്നശേഷം വൈസ് ചെയര്‍മാനും രാജിവെക്കുമെന്ന ധാരണയില്‍ നേരേത്ത എത്തിയിരുന്നു. എന്നാൽ, മുസ്ലിംലീഗ് എതിര്‍പ്പ് പ്രകടപ്പിച്ചതോടെ രാജിക്കാര്യത്തിൽ അനിശ്ചിതത്വമുണ്ടായി. ഇതിനിടെ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് കേരള കോണ്‍ഗ്രസ് എം പിന്തുണ വാഗ്ദാനം ചെയ്തതോടെ നേതൃമാറ്റം വേഗത്തിലാക്കാൻ യു.ഡി.എഫിനുമേല്‍ സമ്മര്‍ദമുണ്ടായി. ഇടഞ്ഞുനിന്ന കോണ്‍ഗ്രസ് വിമത​െൻറ സസ്‌പെന്‍ഷന്‍ നടപടി കൂടി പിന്‍വലിച്ചതോടെ നടപടി വേഗത്തിലായി. എന്നാല്‍, ഒരു ടേമില്‍ വൈസ് ചെയര്‍മാന്‍ പദവി വേണമെന്ന ആവശ്യത്തില്‍ കോണ്‍ഗ്രസ് വിമതന്‍ ഉറച്ചുനിന്നതോടെ ലീഗിലെയും കോണ്‍ഗ്രസിലെയും ഒരു വിഭാഗം എതിര്‍പ്പുമായെത്തിയത് യു.ഡി.എഫില്‍ വീണ്ടും പ്രതിസന്ധി സൃഷ്ടിച്ചു. ഒടുവില്‍ യു.ഡി.എഫ് നേതൃത്വം ഇടപെട്ട് ഇക്കാര്യത്തില്‍ ധാരണയാകുകയായിരുന്നു. ചെയര്‍പേഴ്‌സണ്‍ രാജിെവച്ചാല്‍ അടുത്ത ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പിനായി തെരഞ്ഞെടുപ്പ് കമീഷ​െൻറ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാന്‍ ചുരുങ്ങിയത് 15 ദിവസം വേണ്ടിവരും. കേരള കോണ്‍ഗ്രസിലെ ധാരണയനുസരിച്ച് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പ്രഫ. ജെസി ആൻറണിയായിരിക്കും യു.ഡി.എഫ് സ്ഥാനാര്‍ഥി. യു.ഡി.എഫ് ധാരണയനുസരിച്ച് ആദ്യ രണ്ടുവര്‍ഷം മുസ്ലിംലീഗിനും തുടര്‍ന്ന് ഒരുവര്‍ഷം കേരള കോണ്‍ഗ്രസിനും അവസാന ടേം കോണ്‍ഗ്രസിനുമായിരുന്നു ചെയര്‍പേഴ്‌സണ്‍ സ്ഥാനം. യു.ഡി.എഫ് ധാരണപ്രകാരം നവംബര്‍ 18ന് നിലവിലെ ചെയര്‍പേഴ്‌സണും വൈസ് ചെയര്‍മാനും സ്ഥാനം ഒഴിയേണ്ടതായിരുന്നു. 35 അംഗ ഭരണസമിതിയില്‍ കേരള കോണ്‍ഗ്രസ് ഉൾപ്പെടെ യു.ഡി.എഫിന് 14 സീറ്റും എൽ.ഡി.എഫിന് 13ഉം ബി.ജെ.പിക്ക് എട്ട് സീറ്റുമാണുള്ളത്. ഇതിനിടെ വിമതനെ എന്ത് വിലകൊടുത്തും കൂടെ നിര്‍ത്താനുള്ള ശ്രമങ്ങളും എല്‍.ഡി.എഫ് നടത്തുന്നുണ്ട്. വൈസ് ചെയര്‍മാന്‍ സ്ഥാനം രേഖാമൂലം ഉറപ്പ് നല്‍കിയില്ലെങ്കില്‍ വിമത​െൻറ നിലപാടനുസരിച്ചായിരിക്കും നഗരസഭയുടെ ഭരണം. ഒരു ടേമില്‍ വൈസ് ചെയര്‍മാന്‍ പദവി നല്‍കുമെന്ന വാഗ്ദാനം സംബന്ധിച്ച് രേഖാമൂലം ഉറപ്പ് നല്‍കിയില്ലെങ്കില്‍ യു.ഡി.എഫിന് പിന്തുണ നല്‍കുന്ന കാര്യത്തില്‍ മാറി ചിന്തിക്കുമെന്ന നിലപാടിലാണ് ഇപ്പോഴും കോൺഗ്രസ് വിമതൻ. ആധുനിക ഉപകരണങ്ങളുടെ പ്രദർശനവുമായി അഗ്നിശമന സേന പ്രദർശനം ചെറുതോണി: അഗ്നിശമന സേന ഉപയോഗിക്കുന്ന ആധുനിക ഉപകരണങ്ങളുടെ പ്രദർശനം കാണികൾക്ക് കൗതുകത്തോടൊപ്പം വിജ്ഞാനവും പകർന്നുനൽകുന്നു. സർക്കാറി​െൻറ രണ്ടാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുള്ള മേളനഗരിയിലാണ് പ്രദർശനം. ഹൈേഡ്രാളിക് സ്െപ്രഡർ, കട്ടർ, ഷീയേഴ്സ്, എക്സിറ്റിംഗ്യൂഷൻ, ഫയർ എൻററി സ്യൂട്ട്, കെമിക്കൽ സ്യൂട്ട്, അസ്കലൈറ്റ്, എഫ്.എം.ബി.പി തുടങ്ങി സേന ഉപയോഗിച്ചുവരുന്ന ബ്രാഞ്ചുകൾ, പ്രാഥമിക അഗ്നിശമന ഉപകരണങ്ങൾ, ഗ്യാസ് ചേർച്ചയുണ്ടായാൽ സ്വീകരിക്കേണ്ട സുരക്ഷ മുൻകരുതലുകൾ തുടങ്ങി സാധാരണ ജനങ്ങൾ അറിഞ്ഞിരിക്കേണ്ട നിരവധി ഉപകരണങ്ങൾ ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. ഇതോടൊപ്പം പ്രദർശന സ്ഥലത്ത് തന്നെ രക്ഷാപ്രവർത്തനം നടത്തുന്ന ഡോക്യുമ​െൻററിയും ബോധവത്കരണ ക്ലാസും ഒരുക്കിയിട്ടുണ്ട്. അസി. ഡിവിഷനൽ ഓഫിസർ റെജി കുര്യാക്കോസ്, സ്റ്റേഷൻ ഓഫിസർ ഡി. ബൈജു, അസി. സ്റ്റേഷൻ ഓഫിസർ എം.ടി. അനിൽ കുമാർ, കെ.എം. നാസർ തുടങ്ങിയവർ നേതൃത്വം നൽകുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.