* കാഞ്ചിയാറിൽ അനിശ്ചിതകാല സത്യഗ്രഹ സമരം കട്ടപ്പന: അഞ്ചുരുളിയിൽ അനുമതിയില്ലാതെ ബോട്ട് സർവിസ് നടത്തിയ സംഭവത്തിൽ വനം വകുപ്പ് കേസെടുത്തു. നടന്നത് ഗുരുതര സുരക്ഷ വീഴ്ചയെന്ന് വനം വകുപ്പ് ഉന്നത ഉദ്യോഗസ്ഥർ സർക്കാറിന് റിപ്പോർട്ട് നൽകി. ബോട്ടിങ്ങിന് അനുമതി നിഷേധിച്ചതിലും കേസെടുക്കാനുള്ള വനം വകുപ്പിെൻറ നീക്കത്തിലും പ്രതിഷേധിച്ച് സംഘാടകസമിതി കാഞ്ചിയാറിൽ അനിശ്ചിതകാല സത്യഗ്രഹ സമരം തുടങ്ങി. അഞ്ചുരുളി ഇക്കോ ടൂറിസം കേന്ദ്രത്തിൽ കാഞ്ചിയാർ പഞ്ചായത്ത് നടത്തുന്ന സൗന്ദര്യോത്സവത്തിെൻറ ഭാഗമായി ഇടുക്കി ജലാശയത്തിൽ അഞ്ചുദിവസം ബോട്ടിങ് നടത്തിയത് അനുമതിയില്ലാെതയാണെന്നും ഉണ്ടായത് ഗുരുതര സുരക്ഷ വീഴ്ചയാണെന്നും ഉന്നത വനം-വന്യജീവി വകുപ്പ് ഉദ്യോഗസ്ഥർ നൽകിയ റിപ്പോർട്ടിൽ പറയുന്നു. ഈ സാഹചര്യത്തിൽ അനുമതിയില്ലാതെ വന്യജീവി സങ്കേതത്തിൽ അതിക്രമിച്ച് കയറി ബോട്ട് സർവിസ് നടത്തിയതിന് സംഘാടകരും ബോട്ട് ഡ്രൈവർമാരും ഉൾെപ്പടെയുള്ളവരെ പ്രതിയാക്കി കേസെടുക്കുമെന്നും വനം-വന്യജീവി വകുപ്പ് അധികൃതർ വ്യക്തമാക്കി. ബോട്ടിങ്ങിന് കഴിഞ്ഞ ബുധനാഴ്ച അധികൃതർ വീണ്ടും സ്റ്റോപ് മെമ്മോ നൽകിയിരുന്നു. ഇതേ തുടർന്ന് ബോട്ട് സർവിസ് നിർത്തിെവച്ചിരിക്കുകയാണ്. കഴിഞ്ഞ 17ന് ബോട്ട് സർവിസിന് അനുമതി ഉത്തരവ് ഹാജരാക്കാത്തതിനെ തുടർന്ന് വനം വകുപ്പ് സ്റ്റോപ് മെമ്മോ നൽകി. ഇതിൽ പ്രകോപിതരായ കാഞ്ചിയാർ പഞ്ചായത്ത് അംഗങ്ങൾ ജലാശയത്തിൽ ഇറങ്ങി നിന്ന് പ്രതിഷേധിക്കുകയും പിന്നീട് കാഞ്ചിയാർ ഫോറസ്റ്റ് സ്റ്റേഷൻ അടിച്ചുതകർക്കുകയും ചെയ്തിരുന്നു. ഈ സംഭവവികാസങ്ങളാണ് വനം വകുപ്പ് ഉദ്യോഗസ്ഥരെ പ്രകോപിപ്പിച്ചതെന്ന് കരുതുന്നു. ബോട്ടിങ്ങിന് ആവശ്യമായ രേഖകൾ കൈവശമുണ്ടെന്നായിരുന്നു പഞ്ചായത്തിെൻറ വാദം. എന്നാൽ, ഇടുക്കി ജലാശയത്തിൽ ഡാമിന് സമീപം ബോട്ടിങ് ജലാശയത്തിലെ അഞ്ചുരുളി ഭാഗത്ത് ഹൈഡൽ ടൂറിസം വകുപ്പിെൻറ സ്പീഡ് ബോട്ട് ഇറക്കാൻ ആവശ്യമായ രേഖകൾ ഒന്നും പഞ്ചായത്തിന് ലഭിച്ചിരുന്നില്ല. ബോട്ടിങ് നടത്താൻ ആവശ്യമായ രേഖകൾ നൽകണം എന്നാവശ്യപ്പെട്ട് പഞ്ചായത്ത് സെക്രട്ടറിക്ക് കത്ത് നൽകിയിരുന്നെങ്കിലും മറുപടി ലഭിച്ചില്ലെന്നും വനം-വന്യജീവി വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇതിനിടെ ബോട്ടിങ്ങിന് സ്റ്റോപ് മെമ്മൊ നൽകിയതിൽ പ്രതിഷേധിച്ച് കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സാലി ജോളി, കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മാത്യു ജോർജ് എന്നിവരുടെ നേതൃത്വത്തിൽ കക്കാട്ടുകടയിൽ അനിശ്ചിതകാല സത്യഗ്രഹം തുടങ്ങി. ബൈക്ക് മോഷണം; പ്രതിയെ തെളിവെടുപ്പിനെത്തിച്ചു തൊടുപുഴ: നഗരത്തിൽ പാർക്ക് ചെയ്തിരുന്ന ബൈക്ക് മോഷണംപോയ കേസിൽ പിടിയിലായ പ്രതിയെ നഗരത്തിലെത്തിച്ച് തെളിവെടുപ്പ് നടത്തി. വൈക്കം പൊലീസിെൻറ പിടിയിലായ അഞ്ചിരി കുന്നേൽ രതീഷിനെയാണ് (28) തൊടുപുഴ പൊലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തിയത്. കളരിക്കൽ ലോഡ്ജിന് സമീപത്തെ ആക്‌സ് മെൻസ് പാലസിൽ ജോലി ചെയ്യുന്ന അങ്കംവെട്ടി സ്വദേശി സി.ടി. സുജിത്തിെൻറ ബൈക്കാണ് കഴിഞ്ഞദിവസം മോഷണം പോയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.