കോട്ടയം: ഒാർമകളിലേക്കുള്ള തിരിച്ചുനടത്തത്തിന് കാരുണ്യസ്പർശം പകരുകയാണ് ഒരുകൂട്ടം പൂർവ വിദ്യാർഥികൾ. പത്തനാപുരം മൗണ്ട് താബോർ ട്രെയിനിങ് കോളജിലെ 2007-2008 ബാച്ച് ബി.എഡ് വിദ്യാർഥികളാണ് മധുരസ്മരണകൾക്കൊപ്പം നിർധന വിദ്യാർഥിക്ക് കനിവിെൻറ കൈ നീട്ടുന്നത്. എല്ലാ വർഷവും ഒത്തുകൂടുന്ന ഇവർ ഒാരോ തവണയും 100 കുട്ടികൾക്ക് സ്കൂൾ കിറ്റ് നൽകിയാണ് പുതുമാതൃക തീർക്കുന്നത്. ബാഗ്, കുട, നോട്ട്ബുക്ക്, പേന, പെൻസിൽ എന്നിവയടങ്ങിയതാണ് കിറ്റ്. കേരളത്തിലെ വിവിധ സ്ഥലങ്ങളിലുള്ള കുട്ടികൾക്കാണ് ഇത് നൽകുന്നത്. സുഹൃത്തുക്കളോടും മറ്റും അന്വേഷിച്ചാണ് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെ കണ്ടെത്തുന്നത്. പഠനംകഴിഞ്ഞ് ഇറങ്ങിയതു മുതൽ മുടങ്ങാതെ കിറ്റ് നൽകിവരുകയാണ്. ഇത്തവണ 10ാമത് വർഷമാണ് ഇവർ ഒത്തുചേരുന്നത്. ശനിയാഴ്ച നടക്കുന്ന കൂട്ടായ്മയിൽ പതിവ് തെറ്റിക്കാതെ കിറ്റുകളുടെ വിതരണം നടത്തും. പഠിച്ച കാലഘട്ടത്തിലെ സ്നേഹവും കരുതലുമാണ് ഒത്തുചേരാൻ പ്രേരണയെന്ന് പൂർവ വിദ്യാർഥികളിലൊരാളായ ഫാ. ബെഞ്ചമിൻ പറഞ്ഞു. കരുതലും സ്നേഹവും അനുഭവിച്ചുവളരുന്നവർക്കേ ഇത് പങ്കുവെക്കാനാവൂ. എല്ലാവർക്കും ഇത് പ്രചോദനമാകുമെന്ന വിശ്വാസവുമുണ്ട്. മുമ്പ് കുട്ടികളെ കണ്ടെത്താൻ പ്രയാസമായിരുന്നു. എന്നാൽ, ഇപ്പോൾ പലരും ഇങ്ങോട്ടുവിളിക്കുന്നു. ഇത് തങ്ങളുടെ വിജയമാണെന്നും പൂർവ വിദ്യാർഥി കൂട്ടായ്മ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.