സിറിയന്‍ ക്‌നാനായ വാര്‍ഷിക സംഗമത്തിന്​ നാളെ തുടക്കം

കോട്ടയം: ക്‌നാനായ കോണ്‍ഗ്രസ് കേന്ദ്ര കമ്മിറ്റിയുടെ നേതൃത്വത്തിൽ സിറിയന്‍ ക്‌നാനായ വാര്‍ഷിക സംഗമത്തിന് വെള്ളിയാഴ്ച തുടക്കമാകും. ഞായറാഴ്ച വരെ വാകത്താനം പുതുശേരി സ​െൻറ് സൈമണ്‍സ് ക്‌നാനായ പള്ളിയിലാണ് സംഗമം. വെള്ളിയാഴ്ച രാവിലെ 10ന് ക്‌നാനായ കോണ്‍ഗ്രസ് പ്രസിഡൻറ് ഫാ. ജേക്കബ് കല്ലുകുളം പതാക ഉയര്‍ത്തും. വൈകീട്ട് ആറിന് രാജ്യസഭ ഉപാധ്യക്ഷന്‍ പി.ജെ. കുര്യന്‍ ഉദ്ഘാടനം ചെയ്യും. ആര്‍ച് ബിഷപ് കുറിയാക്കോസ് മോര്‍ സേവേറിയോസ് അധ്യക്ഷത വഹിക്കും. ശനിയാഴ്ച ഉച്ചക്ക് 12ന് ഹൈസ്‌കൂൾ, കോളജ് വിദ്യാര്‍ഥികൾക്ക് യുവപ്രതിഭ മത്സരം, മൂന്നിന് കുടുംബസായാഹ്നം എന്നിവ നടക്കും. ഞായറാഴ്ച രാവിലെ എട്ടിന് ആര്‍ച് ബിഷപ് കുറിയാക്കോസ് മോര്‍ സേവേറിയോസ് കുര്‍ബാന അര്‍പ്പിക്കും. രണ്ടിന് ക്‌നാനായ ദമ്പതിമത്സരം, വൈകീട്ട് ആറിന് സിറിയന്‍ ക്‌നാനായ വാര്‍ഷിക സമ്മേളനം മന്ത്രി തോമസ് ഐസക് ഉദ്ഘാടനം ചെയ്യും. ക്‌നാനായ കോണ്‍ഗ്രസ് പ്രവര്‍ത്തനോദ്ഘാടനം ഉമ്മന്‍ ചാണ്ടി എം.എല്‍.എ നിര്‍വഹിക്കും. മന്ത്രി മാത്യു ടി. തോമസ് മുഖ്യാതിഥിയാകും. ഡോ. ജോസഫ് മാര്‍ത്തോമ മെത്രാപ്പോലീത്ത പ്രഭാഷണം നടത്തും. സംഗമ ഒരുക്കം പൂർത്തിയായതായി ജനറല്‍ സെക്രട്ടറി റോയി ചാക്കോ, ട്രഷറർ ടി.സി. അനീഷ്, ജനറല്‍ കണ്‍വീനര്‍ സജി ചാക്കോ, സ്വാഗതസംഘം ചെയര്‍മാന്‍ ഫാ. ജെയ്‌സണ്‍ സ്‌കറിയ എന്നിവര്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.