തൊടുപുഴ: വേനൽമഴ കനിഞ്ഞതോടെ സംസ്ഥാനത്തെ ഡാമുകളിൽ മുൻ വർഷത്തേക്കാൾ ഇരട്ടിയിലേറെ വെള്ളം. അടുത്തയാഴ്ചയോടെ കാലവര്‍ഷം എത്തുമെന്ന പ്രവചനംകൂടി വന്നതോടെ വൈദ്യുതി മറിച്ചുവിൽക്കാൻ സാധ്യത തെളിഞ്ഞതാണ്. അപ്പോഴാണ് വൈദ്യുതി ബോർഡിെൻറ മോഹം തകർത്ത് വൈദ്യുതി കൊണ്ടുപോകേണ്ട ഫീഡറുകൾ വ്യാപകമായി തകർത്ത് രണ്ടാഴ്ചയായി മിന്നൽ. ഇതിലൂടെ വൈദ്യുതി വിൽപന വഴി ലഭിക്കുമായിരുന്ന കോടികളാണ് നഷ്ടമാകുന്നത്. ദിവസേന സംസ്ഥാനത്ത് മിന്നലിൽ ഫീഡർ തകരാറിലാവുകയാണ്. സമയമെടുത്ത് ഒരിടത്തെ തകരാർ പരിഹരിക്കുേമ്പാഴേക്ക് മറ്റൊരിടം തകരാറിലാകുമെന്ന് അധികൃതർ പറഞ്ഞു. 1067.085 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാൻ ആവശ്യമായ വെള്ളം എല്ലാ സംഭരണികളിലുമായി ഇപ്പോഴുണ്ട്. കഴിഞ്ഞവര്‍ഷം ഇതേ ദിവസത്തേക്കാള്‍ 497.018 ദശലക്ഷം യൂനിറ്റ് അധികമാണിത്. കരാർ പ്രകാരം ലഭിക്കുന്ന വൈദ്യുതിയിൽ ഒരുഭാഗം നല്ല വിലയ്ക്ക് മറിച്ചുവിൽക്കാനും ഡാമുകളിലെ അധികജലം ആഭ്യന്തര ഉപയോഗത്തിന് പ്രയോജനപ്പെടുത്താനുമായിരുന്നു ബോർഡ് പദ്ധതി തയാറാക്കിയത്. ഇതുവഴി ഡാം നിറഞ്ഞ് ജലം പാഴാകുന്ന സാഹചര്യം ഒഴിവാക്കാമെന്നും വൈദ്യുതി വിൽപനയിലൂടെ വൻ ലാഭമുണ്ടാക്കാമെന്നുമായിരുന്നു കണക്കുകൂട്ടൽ. ഉത്തരേന്ത്യയിലെ കനത്ത ചൂട്, കല്‍ക്കരി ക്ഷാമം മൂലം വൈദ്യുതി ഉൽപാദനത്തിൽ വന്ന കുറവ് എന്നിവ പരിഗണിച്ച് യൂനിറ്റിന് എട്ടുരൂപ വരെ വിലയ്ക്ക് വൈദ്യുതി വിൽക്കാൻ കഴിയുമായിരുന്നു. മുൻകൂട്ടിയുള്ള കരാർ പ്രകാരം നാലുരൂപക്ക് വരെയാണ് പുറംവൈദ്യുതി സംസ്ഥാനത്തിന് ലഭിക്കുന്നത്. മുന്‍ കാലങ്ങളെ അപേക്ഷിച്ച് മിന്നലിെൻറ തീവ്രത പതിന്മടങ്ങ് കൂടുതലാണ്. മിന്നലില്‍ 400, 220, 110, 66,33 കെ.വി ലൈനുകളിലെ ഇന്‍സുലേറ്ററുകൾ വ്യാപകമായി തകരാറിലാകുന്നു. പിന്‍ ഇന്‍സുലേറ്ററുകളും ഡിസ്‌ക് ഇന്‍സുലേറ്ററുകളും മിന്നലിെൻറ ഉയര്‍ന്ന വോള്‍ട്ടേജില്‍ കത്തിനശിക്കുകയാണ്. സുരക്ഷ സംവിധാനങ്ങളും കടന്നാണിത്. പലയിടങ്ങളിലും എര്‍ത്തിങ് സംവിധാനത്തിനും തകരാര്‍ സംഭവിക്കുന്നു. പല ഫീഡറുകളും വനമേഖലകളിലൂടെ കടന്നുപോകുന്നതിനാല്‍ തകരാര്‍ കണ്ടെത്തി പരിഹരിക്കണമെങ്കില്‍ ഏറെ സമയമെടുക്കും. ദിവസങ്ങളായി പദ്ധതി മേഖലയിൽ മിന്നല്‍ ഭീഷണി തുടരുകയാണ്. അഷ്റഫ് വട്ടപ്പാറ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.