രണ്ട്​ നിലയങ്ങളിലെ ആറ് ജനറേറ്ററുകൾ തകരാറിലായി; വൈദ്യുതി ഭാഗികമായി തടസ്സപ്പെട്ടു

തൊടുപുഴ: സംസ്ഥാനത്തെ രണ്ട് വൈദ്യുതി നിലയങ്ങളിലായി ആറ് ജനറേറ്ററുകൾ ചൊവ്വാഴ്ച തകരാറിലായി. ചൊവ്വാഴ്ച വൈകീട്ട് ഏേഴാടെയാണ് മൂലമറ്റം വൈദ്യുതി നിലയത്തിലെ രണ്ട് ജനറേറ്ററുകൾ തകരാറിലായത്. ശബരിഗിരി പദ്ധതിയിലെ നാല് ജനറേറ്ററുകളും തകരാറിലായി. ഇതേ തുടർന്ന് 20 മിനിറ്റോളം വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടിവന്നു. കേന്ദ്രപൂളിൽനിന്ന് കൂടുതൽ വൈദ്യുതി ലഭ്യമാക്കി പ്രശ്‌നം പരിഹരിക്കുകയായിരുന്നു. എക്‌സൈറ്ററിലെ കപ്പാസിറ്ററിലുണ്ടായ തകരാറാണ് മൂലമറ്റം വൈദ്യുതി നിലയത്തിലെ രണ്ടു ജനറേറ്ററുകൾ നിലക്കാൻ കാരണമായത്. രണ്ടു ജനറേറ്ററുകൾ ഡ്രിപ്പായെങ്കിലും വൈകാതെ ഒന്നി​െൻറ പ്രവർത്തനം പുനഃസ്ഥാപിച്ചു. മറ്റൊരു ജനറേറ്റർ ബുധനാഴ്ച ഉച്ചയോടെയാണ് പ്രവർത്തനസജ്ജമായത്. ശബരിഗിരിയിൽ തകരാറിലായ നാലു ജനറേറ്ററുകളിൽ മൂന്നെണ്ണവും പ്രവർത്തനക്ഷമമായി. ബുധനാഴ്ച സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം 72.0157 ദശലക്ഷം യൂനിറ്റായിരുന്നു. ഇതിൽ 22.0305 ദശലക്ഷം യൂനിറ്റ് വൈദ്യുതി ആഭ്യന്തരമായി ഉൽപാദിപ്പിച്ചു. 49.9852 ദശലക്ഷം യൂനിറ്റ് പുറത്തുനിന്ന് ഉപയോഗിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.