േകാട്ടയം: പി.എസ്.സി റാങ്ക് ലിസ്റ്റ് അട്ടിമറിച്ച് എം.ജി സർവകലാശാല അസിസ്റ്റൻറ് വിഭാഗം തസ്തികയിലേക്ക് പുറംവാതിൽ നിയമനത്തിന് സിൻഡിക്കേറ്റിെൻറ പച്ചക്കൊടി. കഴിഞ്ഞദിവസം ചേർന്ന സിൻഡിക്കേറ്റ് യോഗമാണ് അഞ്ചുവർഷം സർവിസുള്ള ക്ലറിക്കൽ അസിസ്റ്റൻറുമാരെ അസിസ്റ്റൻറ് തസ്തികയിൽ നിയമിക്കാൻ തീരുമാനിച്ചത്. സ്വന്തക്കാരെ തിരുകിക്കയറ്റാനുള്ള നീക്കമാണ് ഇതിന് പിന്നിലെന്ന് വ്യാപക ആക്ഷേപമുണ്ട്. നിലവിൽ അസിസ്റ്റൻറ് തസ്തികയിൽ ജോലി ചെയ്യുന്നവർ സംഘടിതരായി ബുധനാഴ്ച സർവകലാശാല യൂനിയൻ നേതാക്കളെ പ്രതിഷേധം അറിയിച്ചു. നിയമനടപടികളിലേക്ക് നീങ്ങുമെന്നും ഇവർ മുന്നിയിപ്പ് നൽകിയിട്ടുണ്ട്. ജീവനക്കാരെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് യൂനിയൻ നേതാക്കൾ. പി.എസ്.സി റാങ്ക് ലിസ്റ്റ് നിലവിലിരിക്കെ, മാനദണ്ഡങ്ങളും സർവകലാശാല ഉത്തരവുകളും മറികടന്നാണ് പ്രമോഷൻ വഴിയുള്ള നിയമനമെന്ന് ഉദ്യോഗാർഥികളും പരാതിപ്പെടുന്നു. നിശ്ചിത യോഗ്യതയില്ലാത്ത ക്ലറിക്കൽ അസിസ്റ്റൻറുമാർക്കാണ് സ്ഥാനക്കയറ്റം നൽകുന്നത്. നിലവിലെ നിയമമനുസരിച്ച് ബിരുദമാണ് അസിസ്റ്റൻറ് തസ്തികക്കുള്ള യോഗ്യത. എന്നാൽ, പ്രമോഷനിലൂടെ ബിരുദമില്ലാത്തവരെയും അസിസ്റ്റൻറുമാരാക്കാനാണ് നീക്കമെന്ന് ഉദ്യോഗാർഥികൾ പറയുന്നു. ഇവരും നിയമപോരാട്ടത്തിന് ഒരുങ്ങുകയാണ്. അസിസ്റ്റൻറ് തസ്തികയിലേക്ക് പ്രമോഷൻ അനുവദിക്കണമെന്ന് കാട്ടി നേരേത്ത ഒരു ക്ലറിക്കൽ അസിസ്റ്റൻറ് ഹൈകോടതിയെ സമീപിക്കുകയായിരുന്നു. കോടതി ഇക്കാര്യം പരിശോധിക്കാൻ നിർദേശിച്ചു. തുടർന്ന് പഠിച്ച് റിപ്പോർട്ട് നൽകാൻ സർവകലാശാല രജിസ്ട്രാറെ സിൻഡിക്കേറ്റ് ചുമതലപ്പെടുത്തി. ഇൗ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് സിൻഡിക്കേറ്റ് അംഗങ്ങൾ പറയുന്നു. ക്ലറിക്കൽ അസിസ്റ്റൻറുമാർക്ക് നൽകിയിരുന്ന പ്രമോഷൻ 2017ൽ നിർത്തലാക്കിയെങ്കിലും സർവകലാശാല ഒാർഡിനൻസ് പുറത്തിറക്കിയിട്ടില്ല. അതിനാലാണ് നിയമനമെന്ന് സിൻഡിക്കേറ്റിെൻറ ഉത്തരവിൽ പറയുന്നു. തുടർന്നുണ്ടാകുന്ന ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യാനുമാണ് സിൻഡിക്കേറ്റ് തീരുമാനം. സംഭവത്തിൽ സർവകലാശാലയിലെ ജീവനക്കാരുടെ യൂനിയനുകളും മൗനം പാലിക്കുകയാണ്. യൂനിയൻ നേതൃത്വവുമായി അടുത്ത ബന്ധമുള്ള ബിരുദധാരികളല്ലാത്ത ചില ക്ലറിക്കൽ അസിസ്റ്റൻറുമാർക്ക് സ്ഥാനക്കയറ്റം നൽകാനാണ് മൗനമെന്നും ഒരുവിഭാഗം ജീവനക്കാർ ആേരാപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.