പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ​ഉപദ്രവിച്ച കേസിൽ എ.എസ്​.​െഎ അറസ്​റ്റിൽ

കൊച്ചി: നഗരത്തിലെ കെട്ടിടത്തിലെ ലിഫ്റ്റിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ എ.എസ്.െഎ അറസ്റ്റിൽ. കോട്ടയം തലയോലപ്പറമ്പ് സ്റ്റേഷനിലെ എ.എസ്.െഎ വൈക്കം കാരയിൽ ഭാഗം ആലപ്പുറത്ത് വീട്ടിൽ വി.എച്ച്. നാസറിെനയാണ് (48) എറണാകുളം സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തത്. ഒരു മാസം മുമ്പാണ് കേസിനാസ്പദമായ സംഭവം. പെൺകുട്ടിയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് എറണാകുളം അസി. കമീഷണർ കെ. ലാൽജിയുടെ മേൽനോട്ടത്തിൽ സെൻട്രൽ പൊലീസ് ഇൻസ്പെക്ടർ എ. അനന്തലാലി​െൻറ നേതൃത്വത്തിൽ എസ്.െഎമാരായ സാജൻ ജോസഫ്, കെ. സുനുമോൻ എന്നിവരടങ്ങിയ സംഘം അന്വേഷണം നടത്തിവരികയായിരുന്നു. പ്രതി ഇതിനിടെ ഒളിവിൽ പോയി ഹൈകോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു. മുൻകൂർ ജാമ്യാപേക്ഷ ൈഹകോടതി തിങ്കളാഴ്ച തള്ളിയതിനെത്തുടർന്ന് സെൻട്രൽ സി.െഎ മുമ്പാകെ ഹാജരാവുകയും തുടർന്ന് അറസ്റ്റ് ചെയ്യുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഏപ്രില്‍ 28ന് പുല്ലേപ്പടിയിലെ സ്ഥാപനത്തിലെ ലിഫ്റ്റില്‍ വെച്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നാണ് പരാതി. പ്രതികാര നടപടിയുടെ ഭാഗമായാണ് കേെസന്നും സർവിസിനെ ബാധിക്കുമെന്നതിനാൽ അറസ്റ്റ് തടയണമെന്നായിരുന്നു മുൻകൂർ ജാമ്യഹരജിയിലെ ആവശ്യം. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകളും പോക്‌സോ വകുപ്പുകളും േചർത്താണ് കേസ്. എന്നാൽ, ഹരജിക്കാരനെതിരെ നിരവധി തെളിവുണ്ടെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. പ്രതിക്ക് ജാമ്യം നൽകരുതെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ പിതാവും ഹരജി നല്‍കിയിരുന്നു. കേസി​െൻറ വസ്തുതകള്‍ പരിശോധിക്കുമ്പോള്‍ ഈ ഘട്ടത്തില്‍ ജാമ്യം അനുവദിക്കാനാവില്ലെന്ന് വ്യക്തമാക്കിയ കോടതി ജാമ്യ ഹരജി തള്ളുകയായിരുന്നു. സെൻട്രൽ സി.െഎയെ മാറ്റണമെന്ന് പിതാവി​െൻറ ഹരജി കൊച്ചി: ലിഫ്റ്റിൽ വെച്ച് പൊലീസ് ഉദ്യോഗസ്ഥൻ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന കേസിൽ എറണാകുളം സെൻട്രൽ സി.െഎയെ അന്വേഷണ ചുമതലയില്‍നിന്ന് നീക്കണമെന്ന് പെൺകുട്ടിയുടെ പിതാവി​െൻറ ഹരജി. അന്വേഷണം അട്ടിമറിക്കാൻ സാധ്യതയുള്ളതിനാൽ ഇൗ ഉദ്യോഗസ്ഥനെ നീക്കണമെന്നാണ് ആവശ്യം. ആദ്യഘട്ടത്തിൽ കേസെടുക്കാൻ പോലും തയാറാകാതിരുന്ന സി.െഎ കേസെടുത്തശേഷം അറസ്റ്റ് ചെയ്യാന്‍ മടിക്കുകയാണ്. പ്രതിക്ക് ഒളിവില്‍ പോവാന്‍ സി.ഐ ഒത്താശ ചെയ്തു. അതിനാല്‍ അന്വേഷണം സത്യസന്ധമാകില്ലെന്ന് വ്യക്തമാണ്. ഇൗ സാഹചര്യത്തിൽ അന്വേഷണ ചുമതല എസ്.പിക്കോ പ്രത്യേക അന്വേഷണ സംഘത്തിനോ കൈമാറണമെന്നാണ് ഹരജിയിലെ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.