ജസ്​നയുടെ തിരോധാനം: പൊലീസ്​ കെട്ടുകഥകൾ സൃഷ്​ടിക്കുന്നു

കോട്ടയം: ജസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് പൊലീസിനുനേരയുണ്ടാകുന്ന വിമർശനങ്ങളിൽനിന്ന് രക്ഷപ്പെടാൻ അവർ കെട്ടുകഥകൾ സൃഷ്ടിക്കുകയാണെന്ന് യുവജനപക്ഷം സംസ്ഥാന ജനറൽ സെക്രട്ടറി ഷോൺ ജോർജ്. കഴിഞ്ഞ ദിവസം ബംഗളൂരുവിൽവെച്ച് ജസ്നയെയും സുഹൃത്തിനെയും കണ്ടുവെന്ന് വാർത്ത പ്രചരിക്കുകയും ഒരു ജനപ്രതിനിധി ശരിവെക്കുകയും ചെയ്തു. എന്നാൽ, അതിനു ശേഷം മൂന്നുദിവസം കഴിഞ്ഞിട്ടും വ്യക്തമായ വിശദീകരണം നൽകാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. കെട്ടുകഥകളിലൂടെ ജനവികാരം അടിച്ചമർത്താനും അതുവഴി രക്ഷപ്പെടാനുമാണ് ഇവർ ശ്രമിക്കുന്നത്. ജസ്നക്ക് എന്തു സംഭവിച്ചുവെന്നതിനെക്കുറിച്ച് വിശദീകരിക്കാൻ പൊലീസ് തയാറാവണം. ഈ വിഷയത്തിൽ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് തിങ്കളാഴ്ച ഹൈകോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.