വേനൽ മഴ; വൈദ്യുതി ഉപഭോഗം കുറയുന്നു

മൂലമറ്റം: വേനൽ മഴ കനത്തതോടെ വൈദ്യുതി ഉപഭോഗത്തിൽ ഗണ്യമായ കുറവ്. ശരാശരി 77 ദശലക്ഷം യൂനിറ്റായിരുന്ന വൈദ്യുതി ഉപഭോഗം പത്ത് ദിവസമായി 70 ദശലക്ഷത്തിലേക്ക് എത്തി. ഏപ്രിൽ അവസാനവാരം സർവകാല റെക്കോഡ് ഭേദിച്ചശേഷമാണ് ഉപഭോഗത്തിൽ കുത്തനെ കുറവുണ്ടായത്. ഏപ്രിൽ 30ന് കേരളത്തിലെ മൊത്ത ഉപഭോഗം 80.93 ദശലക്ഷം യൂനിറ്റായിരുന്നു. സംസ്ഥാനത്ത് ഇതിനുമുമ്പ് ഏറ്റവുമധികം വൈദ്യുതി ഉപയോഗിച്ചത് 2016 ഏപ്രില്‍ 29നായിരുന്നു -80.44 ദശലക്ഷം യൂനിറ്റ്. ഏപ്രിൽ മാസത്തെ കടുത്ത ചൂടിനുശേഷം മേയ് ഒന്നുമുതൽ ശക്തമായ മഴയാണ് സംസ്ഥാനത്ത് ലഭിക്കുന്നത്. 54.11 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാൻ ആവശ്യമായ ജലം വൈദ്യുതി വകുപ്പി​െൻറ ഡാമുകളിലേക്ക് ഒഴുകിയെത്തി. ഇത് പ്രതീക്ഷിച്ചതിനെക്കാൾ പത്ത് ദശലക്ഷം യൂനിറ്റ് അധികമാണ്. വെള്ളിയാഴ്ച ഇടുക്കി അണക്കെട്ടി​െൻറ വൃഷ്ടി പ്രദേശത്ത് 2.4 മില്ലിമീറ്റർ മഴ ലഭിച്ചു. പമ്പയിൽ 11 മില്ലിമീറ്റർ, കക്കി 11 മില്ലിമീറ്റർ, ഷോളയാർ 18 മില്ലിമീറ്റർ, ഇടമലയാർ 15.8 മില്ലിമീറ്റർ, മാട്ടുപ്പെട്ടി അഞ്ച് മില്ലിമീറ്റർ, കുറ്റ്യാടി മൂന്ന് മില്ലിമീറ്റർ, പൊരിങ്ങൽ 20.3 മില്ലിമീറ്റർ, ലോവർപെരിയാർ 13 മില്ലിമീറ്റർ എന്നിങ്ങനെയാണ് സംസ്ഥാനത്തെ ഡാമുകളുടെ വൃഷ്ടി പ്രദേശത്ത് ലഭിച്ച മഴ. കഴിഞ്ഞവർഷം 688.32 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാൻ ആവശ്യമായ ജലമാണ് ഡാമുകളിൽ ഉണ്ടായിരുന്നതെങ്കിൽ ഇത്തവണ 1203. 34 ദശലക്ഷം യൂനിറ്റ് ഉൽപാദിപ്പിക്കാൻ വേണ്ട ജലമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.