ആലപ്പുഴ: നാട്ടിൻപുറത്തിെൻറ എല്ലാ ചേരുവകളും സമ്മേളിക്കുന്ന ചെങ്ങന്നൂർ മണ്ഡലത്തിൽ ജയപരാജയത്തിെൻറ കുതിപ്പും കിതപ്പും നിർണയിക്കുന്നതും അവിടങ്ങളിൽതന്നെ. എല്ലാ പാർട്ടികളും മുന്നണികളും ശ്രദ്ധിക്കുന്നതും ഗ്രാമീണമേഖലയിലെ വോട്ടർമാരെയാണ്. നാടൻപാട്ടുകൂട്ടങ്ങൾ, നാടകസംഘങ്ങൾ, ഗാനമേളകൾ തുടങ്ങിയ ദൃശ്യ-ശ്രാവ്യ വിരുന്നുകളാണ് എല്ലാവരും വാശിയോടെ ഒരുക്കുന്നത്. സംസ്ഥാന സർക്കാറിെൻറ നേട്ടങ്ങളുമായി സി.പി.എം പ്രവർത്തകരും ഇടതുനേതാക്കളും വർഗബഹുജന സംഘടന പ്രവർത്തകരും വീടുകളിൽ കയറിയിറങ്ങുന്നു. ജില്ലയിെല കുടുംബശ്രീ പ്രവർത്തകരും ആശ വളൻറിയർമാരും വീട്ടമ്മമാർക്കിടയിൽ പ്രവർത്തിക്കുന്നുണ്ട്. എന്നാൽ, തികഞ്ഞ അച്ചടക്കത്തോടെയാണ് യു.ഡി.എഫും നീങ്ങുന്നത്. കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ജനവിരുദ്ധനയങ്ങൾ എണ്ണിയെണ്ണി പറയുന്ന തിരക്കിലാണവർ. അവശ്യസാധനങ്ങളുടെ വിലക്കയറ്റം, ഇന്ധന വിലവർധന, അക്രമരാഷ്ട്രീയം എന്നിവയും കേന്ദ്രസർക്കാറിെൻറ ഫാഷിസ്റ്റ് സമീപനവുമാണ് യു.ഡി.എഫ് നേതാക്കൾ നിരത്തുന്നത്. എൻ.ഡി.എ സ്ഥാനാർഥിയുടെ പ്രചാരണത്തിൽ കേന്ദ്രസർക്കാറിെൻറ വികസന നിലപാടുകൾ ഉയർന്നുനിൽക്കുന്നു. ഒപ്പം സംസ്ഥാന സർക്കാറിെൻറ അക്രമപ്രോത്സാഹന സമീപനവും. നൂറുകണക്കിന് കുടുംബയോഗങ്ങളാണ് വിവിധ കോണുകളിൽ ഗ്രാമപ്രദേശങ്ങൾ കേന്ദ്രീകരിച്ച് നടക്കുന്നത്. ഒാരോ പ്രദേശത്തിെൻറയും പ്രത്യേകതയും അവിടുത്തെ ജനങ്ങളുടെ വിഷയവും ഉൗന്നിയാണ് എല്ലാവരും വോട്ട് അഭ്യർഥിക്കുന്നത്. പുറമെ കാണിക്കുന്നില്ലെങ്കിലും ശക്തമായ അടിയൊഴുക്കിനെ അനുകൂലമാക്കാനുള്ള യത്നത്തിലാണ് മൂന്ന് മുന്നണിയും. കുടുംബയോഗങ്ങളിൽ ഉമ്മൻ ചാണ്ടി താരം ആലപ്പുഴ: മുൻമുഖ്യമന്ത്രിയെന്നോ മുതിർന്ന കോൺഗ്രസ് നേതാവെന്നോ ഉള്ള പരിവേഷമില്ലാതെ സാധാരണ പ്രവർത്തകനെപോലെ ഉമ്മൻ ചാണ്ടി യു.ഡി.എഫ് കേന്ദ്രങ്ങളിെല കളങ്ങളിൽ നിറയുകയാണ്. സ്ത്രീകൂട്ടായ്മ സംഘടിപ്പിച്ച് അവിടെ നാട്ടുവർത്തമാനശൈലിയിൽ ജനങ്ങളുടെ പ്രയാസങ്ങളെ വിവരിക്കുകയാണ് ഇൗ നേതാവ്. ഇതിനകം എത്ര കുടുംബയോഗങ്ങളിൽ പെങ്കടുെത്തന്ന് ഉമ്മൻ ചാണ്ടിക്കുതന്നെ നിശ്ചയമില്ല. ജനം ആവശ്യെപ്പടുന്നിടത്ത് ഒാടിയെത്തും. തെരഞ്ഞെടുപ്പ് പ്രചാരണം തീരുംവരെ ഇൗ പ്രക്രിയ തുടരുമെന്ന് ഉമ്മൻ ചാണ്ടിയോട് അടുപ്പമുള്ളവർ പറയുന്നു. ചെങ്ങന്നൂരിെൻറ ഭൂമിശാസ്ത്രവും അവിടുത്തെ ജനങ്ങളുടെ രാഷ്ട്രീയനിലപാടും വർഷങ്ങളായി അടുത്തറിയാവുന്ന നേതാവാണ് ഉമ്മൻ ചാണ്ടി. അതുകൊണ്ടാണ് വിശ്രമരഹിതമായി സ്ത്രീകളുടെ കൂട്ടായ്മയിൽ പെങ്കടുക്കുന്നത്. വരുംദിവസങ്ങളിൽ കൂടുതൽ കുടുംബയോഗങ്ങൾ സംഘടിപ്പിക്കാനുള്ള നീക്കത്തിലാണ് യു.ഡി.എഫ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.