സി.എം.പി (അരവിന്ദാക്ഷൻ വിഭാഗം) ഇടുക്കി ജില്ല ഘടകം ആർ.എസ്​.പിയിലേക്ക്​

തൊടുപുഴ: സി.എം.പി അരവിന്ദാക്ഷൻ വിഭാഗത്തിലെ ഇടുക്കി ജില്ല സെക്രട്ടറി ഉൾെപ്പടെയുള്ളവർ ആർ.എസ്.പിയിലേക്ക്. അടിമാലിയിൽ ഇൗ മാസം 22ന് നടക്കുന്ന കൺെവൻഷനിൽ ആർ.എസ്.പിയുമായി ലയിക്കുമെന്ന് പാർട്ടി വിട്ടുപോകുന്നവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സി.പി.എമ്മിൽ പാർട്ടിയെ ലയിപ്പിക്കാനുള്ള ഒരു വിഭാഗത്തി​െൻറ നീക്കത്തിൽ പ്രതിഷേധിച്ചാണ് നടപടി. പാർട്ടി ജില്ല കൗൺസിൽ ഒറ്റക്കെട്ടായാണ് തീരുമാനമെടുത്തതെന്നും സി.എം.പി ജില്ല സെക്രട്ടറിയായിരുന്ന കെ.കെ. ബാബു, ജില്ല സെക്രേട്ടറിയറ്റ് അംഗങ്ങളായിരുന്ന കെ.കെ. അലിക്കുഞ്ഞ്, ഫിലോമിന ജോർജ്, കെ.എൻ. റെജി എന്നിവർ അവകാശപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.