റബർ മേഖല തകർക്കാൻ കേന്ദ്രത്തി​െൻറ ആസൂത്രിത നീക്കം ^ഇൻഫാം

റബർ മേഖല തകർക്കാൻ കേന്ദ്രത്തി​െൻറ ആസൂത്രിത നീക്കം -ഇൻഫാം കോട്ടയം: കേരളത്തി​െൻറ റബർ മേഖല തകർക്കാൻ കേന്ദ്രസർക്കാറി​െൻറ ആസൂത്രിത നീക്കമുണ്ടെന്ന് ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ അഡ്വ.വി.സി. സെബാസ്റ്റ്യൻ. കാർഷികവിളകളുടെ കയറ്റുമതി കരടുനയത്തിൽ കേരളത്തിലെ റബർ കർഷകരോടുള്ള നിഷേധനിലപാട് തിരുത്തണം. കേരളത്തിലെ വിവിധ റബറുൽപാദന ജില്ലകളെ നയരൂപവത്കരണത്തിലും പട്ടികയിലും ഉൾപ്പെടുത്തണം. രാജ്യത്തെ 82ശതമാനം റബറുൽപാദിപ്പിക്കുന്നത് കേരളത്തിലാണ് എന്നിട്ടും. റബറി​െൻറ കാര്യത്തിൽ കേരളത്തെ ഉപേക്ഷിച്ച് ത്രിപുരയിലെ മൂന്നുജില്ലകൾ ഇടംനേടിയത് വിചിത്രവും ആസൂത്രിതവുമാണ്. കയറ്റുമതിക്ക് യോഗ്യമായവിധം മൂല്യവർധിത ഉൽപന്നങ്ങൾ നിർമിക്കാൻ കഴിയുന്ന വിളകളെ േപ്രാത്സാഹിപ്പിക്കാനുതകുന്ന പദ്ധതികൾ ആവിഷ്കരിക്കാൻ രാജ്യത്തെ റബറുൾപ്പെടെ 22 വിളകളെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. പൈനാപ്പിളിന് മേഘാലയ, ത്രിപുര സംസ്ഥാനങ്ങളിലെ ഒമ്പത് ജില്ലകൾക്കൊപ്പമാണ് കേരളത്തിലെ തൃശൂരും വാഴക്കുളവും ഇടംനേടിയത്. ഇഞ്ചിക്ക് മിസോറാം, അസം എന്നീ കിഴക്കൻ സംസ്ഥാനങ്ങളോടൊപ്പം കേരളത്തിലെ വയനാട് ജില്ലയും ഉൾപ്പെട്ടിട്ടുണ്ട്. മറ്റു വിളകൾക്ക് കേരളം പരിഗണിക്കപ്പെട്ടില്ല. കുരുമുളക്, ഏലം എന്നിവ നിർദിഷ്ട പട്ടികയിൽ പോലും ഇടം നേടിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.