കെ.എസ്.​എസ്.​പി.യു സംസ്ഥാന സമ്മേളനത്തിന് തുടക്കം

തൊടുപുഴ: സർവിസ് പെൻഷനേഴ്സ് യൂനിയൻ (കെ.എസ്.എസ്.പി.യു) 26ാം സംസ്ഥാന സമ്മേളനത്തിന് തൊടുപുഴയിൽ തുടക്കമായി. ആദ്യദിനം സംസ്ഥാന സെക്രേട്ടറിയറ്റും സംസ്ഥാന കമ്മിറ്റിയും ചേർന്നു. ചൊവ്വാഴ്ച രാവിലെ 9.30ന് തൊടുപുഴ ഉത്രം ഓഡിറ്റോറിയത്തിൽ യൂനിയൻ സംസ്ഥാന പ്രസിഡൻറ് എൻ. സദാശിവൻ നായർ പതാക ഉയർത്തും. തുടർന്ന് സംസ്ഥാന കൗൺസിൽ ചേരും. മൂന്നിന് സംസ്ഥാന കൗൺസിലിൽ ഭാരവാഹികളെ തെരഞ്ഞെടുക്കും. വൈകീട്ട് അഞ്ചിന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി സമ്മേളനം ഉദ്ഘാടനം ചെയ്യും. ഏഴിന് സാംസ്കാരിക പരിപാടി അരങ്ങേറും. സമാപനദിവസമായ വ്യാഴാഴ്ച മൂന്നിന് മുനിസിപ്പൽ ബസ് സ്റ്റാൻഡ് പരിസരത്തുനിന്ന് ആരംഭിക്കുന്ന പ്രകടനത്തെത്തുടർന്ന് മങ്ങാട്ടുകവലയിൽ ചേരുന്ന പൊതുസമ്മേളനം മന്ത്രി എം.എം. മണി ഉദ്ഘാടനം ചെയ്യും. മന്ത്രി എ.കെ. ശശീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തും. 1,118 പ്രതിനിധികൾ പങ്കെടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.