സമൂഹമാധ്യമത്തി​െൻറ ഉപയോഗത്തിൽ നിയന്ത്രണം വേണം ^മുനവ്വറലി തങ്ങള്‍

സമൂഹമാധ്യമത്തി​െൻറ ഉപയോഗത്തിൽ നിയന്ത്രണം വേണം -മുനവ്വറലി തങ്ങള്‍ കോട്ടയം: അതിവൈകാരിക രാഷ്ട്രീയം നാടിനാപത്താണെന്നും കഠ്വ സംഭവത്തെത്തുടര്‍ന്നുണ്ടായ അപ്രഖ്യാപിത ഹര്‍ത്താല്‍ ഇതി​െൻറ ഉദാഹരണമാണെന്നും യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ. മുസ്ലിം ലീഗ് കോട്ടയം ജില്ല ദ്വിദിന നേതൃക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹര്‍ത്താലിനെതിരെ ലീഗ് സ്വീകരിച്ച ഉറച്ച നിലപാട് പൂർണമായും ശരിയായിരുന്നുവെന്ന് പിന്നീടുണ്ടായ സംഭവവികാസങ്ങള്‍ തെളിയിച്ചു. അഭിമാനകരമായ അസ്തിത്വമാണ് ലീഗ് ലക്ഷ്യമിടുന്നത്. ചെറുത്തുനില്‍പും അഭിമാനത്തോടെയാകണം. സമൂഹമാധ്യമത്തി​െൻറ ഉപയോഗത്തിന് നിയന്ത്രണം വേണം. ദേശീയതലത്തില്‍ രാഷ്ട്രീയം ഭീതിപ്പെടുത്തുന്ന ഒന്നായി മാറി. മതന്യൂനപക്ഷങ്ങള്‍ അരക്ഷിതാവസ്ഥയിലാണ്. ഒരുഭാഗത്ത് ഫാഷിസം ശക്തിപ്പെടുന്നു. സംസ്ഥാനത്ത് സി.പി.എം അക്രമരാഷ്ട്രീയം അഴിച്ചുവിടുന്നു. കൃത്യമായ ആസൂത്രണത്തോടെ വേണം രാഷ്ട്രീയം മുന്നോട്ട് കൊണ്ടുപോകാൻ. എല്ലാവരുടെയും അഭിപ്രായങ്ങള്‍ പരിഗണിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. ഫാഷിസത്തെ ചെറുക്കേണ്ടത് വൈകാരിക രാഷ്ട്രീയംകൊണ്ടല്ലെന്നും ജനാധിപത്യ മതേതര ശക്തികളുടെ യോജിച്ച മുന്നേറ്റമാണിതിന് വേണ്ടതെന്നും മുഖ്യപ്രഭാഷണം നടത്തിയ ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ് പറഞ്ഞു. ജില്ല പ്രസിഡൻറ് അസീസ് ബഡായില്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡൻറുമാരായ പി.എച്ച്. അബ്ദുൽസലാം, കെ.ഇ. അബ്ദുൽ റഹ്മാന്‍, സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം പി.എം. ഷരീഫ്, ജില്ല ജനറൽ സെക്രട്ടറി റഫീഖ് മണിമല, ട്രഷറര്‍ കെ.എം. ഹസന്‍ലാല്‍ എന്നിവർ സംസാരിച്ചു. സി.എം. അന്‍സാര്‍ മൗലവി, റാഷിദ് ഗസാലി എന്നിവർ ക്ലാസെടുത്തു. ക്യാമ്പ് തിങ്കളാഴ്ച സമാപിക്കും. സമാപന സമ്മേളനം വി.കെ. ഇബ്രാഹിംകുഞ്ഞ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.